AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala HSCAP Plus One Admission 2025: പ്ലസ് വൺ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം

Kerala HSCAP Plus One Admission 2025 Application Deadline: ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP) പോർട്ടൽ വഴിയാണ് വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ രണ്ടിന് പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്മെന്റ് നടക്കും.

Kerala HSCAP Plus One Admission 2025: പ്ലസ് വൺ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
nandha-das
Nandha Das | Updated On: 20 May 2025 08:24 AM

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് ഇന്ന് കൂടി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സ്വീകരിക്കുക. ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP) പോർട്ടൽ വഴിയാണ് വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ രണ്ടിന് പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്മെന്റ് നടക്കും.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റായ https://hscap.kerala.gov.in/ സന്ദർശിക്കുക.
  • ഹോം പേജിലെ “CREATE CANDIDATE LOGIN-SWS” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘കാൻഡിഡേറ്റ് ലോഗിൻ’ ഉണ്ടാക്കണം.
  • ഇനി ആവശ്യമായ വിശദാംശങ്ങൾ (വ്യക്തിഗത വിവരങ്ങൾ, അക്കാദമിക് വിവരങ്ങൾ) പൂരിപ്പിക്കുക.
  • അവശ്യ രേഖകൾ സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
  • ഇഷ്ടപ്പെട്ട സ്കൂളുകൾ, സ്ട്രീമുകൾ (സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, വൊക്കേഷണൽ) എന്നിവ തിരഞ്ഞെടുക്കുക.
  • ഒരു ജില്ലയിലെ തന്നെ ഒന്നിലധികം സ്കൂളുകളിലേക്ക് ഒറ്റ അപേക്ഷയിലൂടെ തന്നെ അപേക്ഷിക്കാം. എന്നാൽ, ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
  • വിശദാംശങ്ങൾ ഒന്നുകൂടി പരിശോധിച്ച് ഫോം സമർപ്പിക്കുക.
  • ഭാവിയിലെ ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുക്കുക.

മാർക്ക് ഷീറ്റ്, ഒറിജിനൽ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ഒറിജിനൽ), ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), വരുമാന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (100kb ൽ താഴെയുള്ള PDF ആയി) തുടങ്ങിയ രേഖകൾ ആണ് അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യേണ്ടത്. ജനറൽ വിഭാഗത്തിന് 25 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 10 രൂപയുമാണ് അപേക്ഷ ഫീസ്. അലോട്ട്മെന്റ് ലഭിച്ച ശേഷം സ്കൂളിൽ അഡ്മിഷൻ സമയത്താണ് ഫീസ് അടയ്ക്കേണ്ടത്.

ALSO READ: മനസുണ്ടെങ്കിൽ മണ്ണിലുണ്ട് ഭാവി; പ്ലസ് ടു കഴിഞ്ഞ് പഠിക്കാം ഈ കാർഷിക കോഴ്‌സുകൾ

മെയ് 24നാണ് ട്രയൽ അലോട്ട്‌മെന്റ് നടക്കുക. ശേഷം ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് നടക്കും. രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10നും, മൂന്നാമത്തെ ജൂൺ 16നും നടക്കും. ജൂൺ 18ന് ക്ലാസുകൾ തുടങ്ങാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 24നാണ് ക്ലാസുകൾ ആരംഭിച്ചത്. പ്രധാന ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തി ബാക്കിയുള്ള ഒഴിവുകൾ കൂടി നികത്തും. ജൂലൈ 23ഓടെ പ്രവേശന നടപടികൾ പൂർത്തിയാകും.