Kerala Plus Two 2025: പ്ലസ് ടു ശതമാനം എങ്ങനെ കണക്കാക്കാം?
Kerala Plus Two Percentage Calculation: പ്ലസ് ടുവിൽ എ പ്ലസ് മുതൽ ഡി വരെയുള്ള എട്ട് ഗ്രേഡുകളാണ് ഉള്ളത്. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് ഗ്രേഡുകൾ. ഇതിൽ എ പ്ലസ് മുതൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവരാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുക.
2024-25 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 21ന് പ്രഖ്യാപിക്കും. പരീക്ഷ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു സ്കോർ ഷീറ്റിൽ മാർക്കും ഗ്രേഡുമാണ് ഉണ്ടാവുക. അതുപയോഗിച്ച് ശതമാനം എങ്ങനെ കണക്കാക്കുമെന്ന് ചിലർക്കെങ്കിലും സംശയം കാണും. അതിനാൽ, പ്ലസ് ടു ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പ്ലസ് ടുവിൽ എ പ്ലസ് മുതൽ ഡി വരെയുള്ള എട്ട് ഗ്രേഡുകളാണ് ഉള്ളത്. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് ഗ്രേഡുകൾ. ഇതിൽ എ പ്ലസ് മുതൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവരാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുക. എന്നിരുന്നാലും, എൻജിനിയറിങ്, മെഡിസിൻ മുതലായ പ്രവേശന പരീക്ഷകളിൽ അതാത് നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണമെന്ന നിബന്ധനയുണ്ട്.
| ഗ്രേഡ് പോയിന്റുകൾ | മാർക്ക് | ഗ്രേഡ് | റിമാർക്സ് |
| 9 | 90-100 | A+ | മികച്ചത് |
| 8 | 80- 89 | A | മികച്ചത് |
| 7 | 70 – 79 | B+ | വളരെ നല്ലത് |
| 6 | 60 – 69 | B | നല്ലത് |
| 5 | 50 – 59 | C+ | ശരാശരിക്ക് മുകളിൽ |
| 4 | 40 – 49 | C | ശരാശരി |
| 3 | 30 – 39 | D+ | മാർജിനൽ |
| 2 | 20-29 | D | മെച്ചപ്പെടുത്തൽ ആവശ്യമാണ് |
| 1 | 20ൽ താഴെ | F | മെച്ചപ്പെടുത്തൽ ആവശ്യമാണ് |
ALSO READ: പ്ലസ് ടു ഗ്രേഡിംഗ് രീതി എങ്ങനെ? അറിയേണ്ടതെല്ലാം
പ്ലസ് ടു ശതമാനം എങ്ങനെ കണക്കാക്കും?
പ്ലസ് ടു സ്കോർ ഷീറ്റിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കും പ്ലസ് ടുവിൽ ലഭിച്ച മാർക്കും, രണ്ടും ചേർന്നുള്ള ആകെ മാർക്കും നൽകിയിട്ടുണ്ടാവും. അങ്ങനെ ഗ്രാൻഡ് ടോട്ടൽ എന്ന് നൽകിയിരിക്കുന്ന മാർക്കുകളുടെ ആകെ തുക കണ്ടെത്തുക. ലഭിക്കുന്ന സംഖ്യയെ 1200 കൊണ്ട് ഹരിക്കുക. ശേഷം ഇതിനെ 100 കൊണ്ട് ഗുണിക്കുമ്പോൾ ശതമാനം ലഭിക്കും.
ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥിക്ക് 180, 190, 193, 189, 191, 185 എന്നിങ്ങനെയാണ് മാർക്കുകൾ ലഭിച്ചതെന്ന് കരുതുക. ശതമാനം കണക്കാക്കുന്നതിനായി ആദ്യം ഈ നമ്പറുകളുടെ ആകെ തുക കണ്ടെത്തുക. 180+190+193+189+191+185=739. ഇനി ലഭിച്ച സംഖ്യയെ 1200 കൊണ്ട് ഹരിക്കുക. 739/1200=0.615. ഇനി ശതമാനം കണക്കാക്കാൻ ഇതിനെ 100 കൊണ്ട് ഗുണിക്കുക. 0.615*100=61.5 ശതമാനമാണ് വിദ്യാർത്ഥി നേടിയത്.