AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Supplementary Exam 2025: എസ്എസ്എല്‍സി സേ പരീക്ഷ 28 മുതല്‍; ഫലപ്രഖ്യാപനം എന്ന്?

Kerala SSLC SAY Examination 2025 details: 2100 പേര്‍ക്കാണ് യോഗ്യത നേടാനാകാത്തത്. 1946 പേര്‍ക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്. ഏതെങ്കിലും വിഷയത്തില്‍ ഇ ഗ്രേഡ് നേടിയത് ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. 4.26 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 61,449 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി

Kerala SSLC Supplementary Exam 2025: എസ്എസ്എല്‍സി സേ പരീക്ഷ 28 മുതല്‍; ഫലപ്രഖ്യാപനം എന്ന്?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 11 May 2025 12:03 PM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം. മെയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെ ഈ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ നടക്കും. പുനര്‍മൂല്യനിര്‍ണം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവയ്ക്കായി നാളെ (മെയ് 12) മുതല്‍ 17 വരെ അപേക്ഷിക്കാം. ഇത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ അവസാന വാരം സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിജിലോക്കറില്‍ ജൂണ്‍ ആദ്യയാഴ്ച മുതല്‍ ലഭിക്കും. മാര്‍ക്ക് ലിസ്റ്റ് മൂന്ന് മാസത്തിന് ശേഷം ലഭിക്കും.

2100 പേര്‍ക്കാണ് യോഗ്യത നേടാനാകാത്തത്. 1946 പേര്‍ക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്. ഏതെങ്കിലും വിഷയത്തില്‍ ഇ ഗ്രേഡ് നേടിയത് ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. 4.26 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 61,449 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 4,24583 പേർ വിജയിച്ചു. 99.5 ആണ് വിജയശതമാനം.

2,331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 99.87 ശതമാനം പേര്‍ വിജയിച്ച കണ്ണൂര്‍ റവന്യൂ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. തിരുവനന്തപുരം റവന്യൂ ജില്ലയിലാണ് കുറവ്. 98.59 ശതമാനം. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് കുറവ്. 98.28 ശതമാനം.

Read Also: Kerala Plus Two Result 2025: പ്ലസ് ടു ഗ്രേഡിംഗ് രീതി എങ്ങനെ? അറിയേണ്ടതെല്ലാം

ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്തുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 4,74,917 പ്ലസ് വൺ സീറ്റുകളുണ്ട്.