PSC Questions: PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ടോ? ഈ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്ന് പഠിച്ചുവെക്കാം

Kerala PSC Exam 2026 20 Important GK Questions and Answers to Practice: പതിവായി ചോദിക്കപ്പെടുന്ന വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പരിചിതമായിരിക്കണം. പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് വേഗത്തില്‍ പഠിച്ചെടുക്കാനും ഓര്‍ത്തുവെക്കാനും സഹായിക്കുന്ന ചില പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.

PSC Questions: PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ടോ? ഈ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്ന് പഠിച്ചുവെക്കാം

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 10:56 AM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളില്‍ പൊതുവിജ്ഞാനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളം, ഇന്ത്യ, ചരിത്രം, ഭരണഘടന, ഭൂമിശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍നിന്ന് വിവിധ തലത്തിലുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാറുണ്ട്. പതിവായി ചോദിക്കപ്പെടുന്ന വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പരിചിതമായിരിക്കണം. പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് വേഗത്തില്‍ പഠിച്ചെടുക്കാനും ഓര്‍ത്തുവെക്കാനും സഹായിക്കുന്ന ചില പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.

കേരളം

  • കേരളത്തിന്റെ തലസ്ഥാനം ഏത്?

തിരുവനന്തപുരം

  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

പെരിയാര്‍

  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

ആനമുടി

  • കേരളം രൂപം കൊണ്ടത് എന്നാണ്?

1956 നവംബര്‍ 1

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?

  • ഇഎംഎസ് നമ്പൂതിരിപ്പാട്

ഇന്ത്യന്‍ ചരിത്രം

  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായ വര്‍ഷം ഏത്?

1885

  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ്?

1947 ഓഗസ്റ്റ് 15

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

ജവഹര്‍ലാല്‍ നെഹ്‌റു

  • ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആര്?

ഡോ. രാജേന്ദ്ര പ്രസാദ്

ഇന്ത്യന്‍ ഭരണഘടന

  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി എന്ന് അറിയപ്പെടുന്നത് ആര്?

ഡോ. ബിആര്‍ അംബേദ്കര്‍

  • ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് എന്നാണ്?

1950 ജനുവരി 26

  • മൗലികാവകാശങ്ങള്‍ ഭരണഘടനയിലെ ഏത് ഭാഗത്താണ്?

ഭാഗം III

  • മൗലിക കടമകള്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?

42-ാം ഭേദഗതി

Also Read: PSC Exam Questions: VFA പരീക്ഷയ്ക്ക് മറക്കാതെ പഠിക്കാം; പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും

ശാസ്ത്രം

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

ചര്‍മ്മം

  • രക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന ഘടകം ഏത്?

ഹീമോഗ്ലോബിന്‍

  • സസ്യങ്ങള്‍ ഭക്ഷണം നിര്‍മ്മിക്കുന്ന പ്രക്രിയ ഏത്?

പ്രകാശസംശ്ലേഷണം

  • ജലത്തിന്റെ രാസസൂത്രം എന്താണ്?

H2O

ഭൂമിശാസ്ത്രം

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

ഗംഗ

  • വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?

രാജസ്ഥാന്‍

  • വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?

ഗോവ

English Summary

Preparing for the Kerala PSC exam? Here are important general knowledge questions and answers covering Kerala, Indian history, the Constitution, geography and science to help aspirants revise key topics.

Loading...
Unable to load recommendations.
Follow Us
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
സവാള ദുര്‍ഗന്ധമില്ലാതെ ഫ്രഷായി സൂക്ഷിക്കാം; എളുപ്പവഴികളിതാ
വെളുത്തുള്ളി തൊലി വേഗത്തിൽ കളയാൻ 5 എളുപ്പവഴികൾ
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്