Kerala PSC Exam: കേരള പിഎസ്.സി: പൊതുപ്രാഥമിക പരീക്ഷ എഴുതാത്തവർക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി
Kerala PSC Common Preliminary Examination: 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതിലേയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി. ഏഴ് (നാളെ) വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്.

കഴിഞ്ഞ മാസം 24ന് നടന്ന പൊതുപ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഈ മാസം നടക്കുന്ന പരീക്ഷ എഴുതാൻ അവസരം. 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതിലേയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി. ഏഴ് (നാളെ) വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്. എന്നാൽ ബക്രീദുമായി ബന്ധപ്പെട്ട് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ അവസാന തീയത് ഒമ്പത് വരെ നീട്ടി. ഒമ്പതാം തീയതിക്ക് ശേഷം ലഭ്യമാകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അതേസമയം സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബക്രീദ് പ്രമാണിച്ച് ഇന്ന് അവധിയാണ്. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബക്രീദ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് അവധി ശനിയാഴ്ച മാത്രം മതിയെന്നായിരുന്നു മന്ത്രിസഭായോഗത്തിലെ തീരുമാനം. എന്നാൽ ഇന്നും നാളെയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തി. കലണ്ടറുകളിൽ ബക്രീദ് അവധി ഇന്നാണ് കാണിച്ചിരിക്കുന്നത്. നാളത്തെ അവധി റദ്ദാക്കിയത് ആശയക്കുഴപ്പങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകാൻ തീരുമാനിച്ചത്.
പിഎസ്‌സിയുടെ നിയമനശുപാർശകൾ ഇനി പഴയതുപോലെയല്ല
നിയമനശുപാർശ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങി കേരള പിഎസ്‌സി. ജൂലൈ ഒന്ന് മുതൽ എല്ലാ നിയമനശുപാർശകളും ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലതാമസമില്ലാതെ ഉദ്യോഗാർത്ഥികൾക്ക് അഡൈ്വസ് മെമ്മോ ലഭിക്കുന്നതിനും, മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ രീതി ഏർപ്പെടുത്തുന്നത്. ക്യുആർ കോഡടക്കമുള്ള സുരക്ഷിതമായ രീതിയിലാണ് നിയമന ശുപാർശകൾ പ്രൊഫൈലിൽ ലഭ്യമാക്കുന്നതെന്ന് പിഎസ്‌സി അറിയിച്ചു. മുഴുവനായും ഡിജിറ്റൽ സംവിധാനമാക്കുന്നതോടെ തപാൽ മാർഗം അയയ്ക്കുന്ന പഴയ സമ്പ്രദായം നിർത്തലാക്കും.