Kerala PSC: എട്ട് തസ്തികകളില്‍ സാധ്യതാപട്ടിക ഉടന്‍; മൂന്ന് ഷോര്‍ട്ട്‌ലിസ്റ്റുകളും പുറത്തുവിടും

Kerala PSC shortlist and probability List: മൂന്ന് തസ്തികകളില്‍ ഷോര്‍ട്ട്‌ലിസ്റ്റ് പുറത്തുവിടാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) യോഗം തീരുമാനിച്ചു. എട്ട് തസ്തികകളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 052/2026-തസ്തിക മാറ്റം മുഖേന) തസ്തികയില്‍ അഭിമുഖം നടത്താനും തീരുമാനിച്ചു.

Kerala PSC: എട്ട് തസ്തികകളില്‍ സാധ്യതാപട്ടിക ഉടന്‍; മൂന്ന് ഷോര്‍ട്ട്‌ലിസ്റ്റുകളും പുറത്തുവിടും

പ്രതീകാത്മക ചിത്രം

Published: 

30 Sep 2026 | 03:54 PM

മൂന്ന് തസ്തികകളില്‍ ഷോര്‍ട്ട്‌ലിസ്റ്റ് പുറത്തുവിടാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഗവ. പോളിടെക്‌നിക്കുകള്‍) (കാറ്റഗറി നമ്പര്‍ 707/2025, 818/2025-മുസ്ലീം, 819-2025-ഈഴവ/തീയ്യ/ബില്ലവ, 817/2025-മുസ്ലീം), സാമൂഹ്യ നീതി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ടെയിലറിങ് ആന്‍ഡ് എംബ്രോയിഡറി) (കാറ്റഗറി നമ്പര്‍ 554/2025), ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ റിസെര്‍ച്ച് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 722/2025) എന്നീ മൂന്ന് തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

എട്ട് തസ്തികകളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (കാറ്റഗറി നമ്പര്‍ 901/2025-എസ്‌സി സിസി, 827/2025-ധീവര), എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 569/.2025), ഇടുക്കി ജില്ലയില്‍ ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 636/2025), കണ്ണൂര്‍ ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (കന്നഡ) (കാറ്റഗറി നമ്പര്‍ 628/2025) തുടങ്ങിയ തസ്തികകളിലാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

കോഴിക്കോട്, കോട്ടയം ജില്ലകളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 780/2025), കോഴിക്കോട് ജില്ലയില്‍ മണ്ണ് പര്യവേഷണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 775/2025), കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ വെല്‍ഡര്‍ (കാറ്റഗറി നമ്പര്‍ 292/2025), ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ വെല്‍ഡര്‍ (കാറ്റഗറി നമ്പര്‍ 737/2025) എന്നീ തസ്തികളിലെയും സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

Also Read: IGNOU Recruitment 2026: ഇഗ്നോയിൽ അധ്യാപകരാകാം! നേരിട്ട് നിയമനം; അപേക്ഷിക്കേണ്ടത് എങ്ങനെ?

മറ്റ് തീരുമാനങ്ങള്‍

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (കാറ്റഗറി നമ്പര്‍ 052/2026-തസ്തിക മാറ്റം മുഖേന) തസ്തികയില്‍ അഭിമുഖം നടത്താനും തീരുമാനിച്ചു. ഒക്ടോബര്‍ എട്ടിന് നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രീ പ്രൈമറി ടീച്ചര്‍ (ബധിരവിദ്യാലയം) (കാറ്റഗറി നമ്പര്‍ 126/2025-ഈഴവ/തീയ്യ/ബില്ലവ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 317/2025-ഈഴവ/തീയ്യ/ബില്ലവ) എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മിഡ്‌വൈഫ് (കാറ്റഗറി നമ്പര്‍ 727/2025) തസ്തികയിലേക്ക് ഒക്ടോബര്‍ അഞ്ചിന് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.

English Summary

The Kerala Public Service Commission (PSC) has decided to publish shortlists for three posts. These include Lecturer in Commercial Practice, Instructor, and Research Officer. Additionally, probability lists will be released for eight different posts across various departments. Key positions in these lists include ICDS Supervisor, Boat Driver, Fitter, and Welder.

Loading...
Unable to load recommendations.
Follow Us
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ