PSC Exam Time Change: ബസ് ഇല്ലെങ്കില്‍ എന്തു ചെയ്യും? രാവിലെയുള്ള പരീക്ഷകളുടെ സമയ പരിഷ്‌കാരത്തില്‍ അതൃപ്തി
Kerala PSC New Exam Time Reform Details: ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷകളിലെ സമയത്തില്‍ വരുത്തിയ പരിഷ്‌കാരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സംതൃപ്തരാണ്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി 10 മിനിറ്റ് നേരത്തെ ഇറങ്ങാമെന്നതാണ് പ്രയോജനകരം. എന്നാല്‍ രാവിലെ വരുത്തിയ പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുകള്‍ ഉയരുന്നു

പ്രതീകാത്മക ചിത്രം
പരീക്ഷാ സമയങ്ങളില്‍ വന്‍ മാറ്റമാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടുത്തിടെ വരുത്തിയത്. രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ ഏഴു മണിക്കാക്കിയതാണ് ഒരു മാറ്റം. അതുപോലെ വെരിഫിക്കേഷന്‍ ടൈം 20 മിനിറ്റ് മാത്രമായും കുറച്ചു. നേരത്തെ ഇത് 30 മിനിറ്റായിരുന്നു. അതായത് 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ 8.50ന് കഴിയും. ഉച്ചയ്ക്ക് 1.30ന് തുടങ്ങുന്ന പരീക്ഷകള്‍ 3.20നും പൂര്‍ത്തിയാകും. പരീക്ഷാ സമയത്തിലെ മാറ്റങ്ങളോട് സമ്മിശ്രമായാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷകളിലെ സമയത്തില്‍ വരുത്തിയ പരിഷ്‌കാരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സംതൃപ്തരാണ്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി 10 മിനിറ്റ് നേരത്തെ ഇറങ്ങാമെന്നതാണ് പ്രയോജനകരം. എന്നാല്‍ രാവിലെ വരുത്തിയ പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
പല ഉദ്യോഗാര്‍ത്ഥികള്‍ക്കും വീടിന് സമീപമുള്ള പ്രദേശങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കാറില്ല. വീട്ടില്‍ നിന്നും ഏറെ ദൂരെയാകും പലപ്പോഴും ലഭിക്കുക. രാവിലെ ഏഴിന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് നേരം പുലരുമ്പോള്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോകേണ്ടി വരും. പുലര്‍ച്ചെ സമയങ്ങളില്‍ ബസുകളും കുറവായിരിക്കും. ഇത് പ്രായോഗികപരമായ ബുദ്ധിമുട്ടുക്കളുണ്ടാക്കുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
Also Read: Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം
സമയക്രമം ഇങ്ങനെ
- പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നത്: രാവിലെ 7, ഉച്ചയ്ക്ക് 1.30
- ചോദ്യപേപ്പര്‍ കവര്‍ തുറന്ന് വിതരണം ചെയ്യുന്നതിനുള്ള അറിയിപ്പ്: രാവിലെ 7.15, ഉച്ചയ്ക്ക് 1.45
- പരീക്ഷ എഴുതിത്തുടങ്ങേണ്ടത്: രാവിലെ 7.20, ഉച്ചയ്ക്ക് 1.50
- പരീക്ഷ ആരംഭിച്ച് അര മണിക്കൂര്‍ കഴിഞ്ഞു എന്ന അറിയിപ്പ്: രാവിലെ 7.50, ഉച്ചയ്ക്ക് 2.20
- ഒരു മണിക്കൂര്‍ കഴിഞ്ഞു എന്ന അറിയിപ്പ്: രാവിലെ 8.20, ഉച്ചയ്ക്ക് 2.50
- പരീക്ഷ കഴിയാന്‍ അഞ്ച് മിനിറ്റ് മാത്രമേ ബാക്കിയുള്ളൂ എന്ന അറിയിപ്പ്: രാവിലെ 8.45, ഉച്ചയ്ക്ക് 3.15
- പരീക്ഷ അവസാനിക്കുന്നു: രാവിലെ 8.50, ഉച്ചയ്ക്ക് 3.20.