AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Examinations: നൂറിലേറെ ഒഴിവുകള്‍, മിക്ക ജില്ലകളിലും അവസരം; ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് മുഖ്യപരീക്ഷ 21ന്‌

Kerala PSC 447/2023 Higher Secondary Laboratory Assistant Examination: ജൂണ്‍ ഏഴ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷയിലെ കട്ടോഫ് മാര്‍ക്ക് പ്രകാരമാണ് മുഖ്യപരീക്ഷയ്ക്കുള്ള അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചത്. മുഖ്യപരീക്ഷ എഴുതാന്‍ ഇനി കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതില്ല.

Kerala PSC Examinations: നൂറിലേറെ ഒഴിവുകള്‍, മിക്ക ജില്ലകളിലും അവസരം; ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് മുഖ്യപരീക്ഷ 21ന്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 31 May 2025 11:31 AM

യര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് മുഖ്യപരീക്ഷ ജൂണ്‍ 21ന് നടക്കും. 99,456 പേരാണ് പ്രാഥമിക പരീക്ഷ വിജയിച്ചത്. പത്താം ക്ലാസാണ് യോഗ്യത. 24400-55200 ആണ് പേ സ്‌കെയില്‍. മിക്ക ജില്ലകളിലും ഒഴിവുകളുണ്ടെന്നതാണ് പ്രത്യേകത. നിലവില്‍ ഇടുക്കിയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 115-ഓളം ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ കോഴിക്കോട് ജില്ലയിലാണ്. 26 ഒഴിവുകള്‍.

ഓരോ ജില്ലയിലെയും ഒഴിവുകള്‍

  • തിരുവനന്തപുരം: 10
  • കൊല്ലം: 11
  • ആലപ്പുഴ: 3
  • പത്തനംതിട്ട: 5
  • കോട്ടയം: 1
  • ഇടുക്കി: –
  • എറണാകുളം: 17
  • തൃശൂര്‍: 9
  • പാലക്കാട്: 7
  • മലപ്പുറം: 5
  • കോഴിക്കോട്: 26
  • വയനാട്: 5
  • കണ്ണൂര്‍: 9
  • കാസര്‍കോട്: 7

Read Also: AFCAT 2025: വ്യോമസേനയില്‍ ഓഫീസറാകാം, 1.77 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അര്‍ഹതാപട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍

  1. തിരുവനന്തപുരം: 14,152
  2. കൊല്ലം: 10,115
  3. ആലപ്പുഴ: 6220
  4. പത്തനംതിട്ട: 3070
  5. കോട്ടയം: 4071
  6. ഇടുക്കി: 3064
  7. എറണാകുളം: 10,076
  8. തൃശൂര്‍: 6125
  9. പാലക്കാട്: 10,079
  10. മലപ്പുറം: 10,091
  11. കോഴിക്കോട്: 10,105
  12. വയനാട്: 3068
  13. കണ്ണൂര്‍: 6073
  14. കാസര്‍കോട്: 3147

ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരത്താണ്. 14,152 പേര്‍. 3064 പേര്‍ മാത്രം എഴുതുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ്. പ്രിലിമിനറിയില്‍ കട്ടോഫും ഇടുക്കിയില്‍ കുറവായിരുന്നു. 40.77 മാര്‍ക്ക് നേടിയവര്‍ ഇടുക്കിയില്‍ പ്രിലിമിനറി പാസായി. കാസര്‍കോടായിരുന്നു ഉയര്‍ന്ന കട്ടോഫ്. 58.1913 ആയിരുന്നു കാസര്‍കോട്ടെ കട്ടോഫ് മാര്‍ക്ക്.

അഡ്മിറ്റ് കാര്‍ഡ് എന്ന്‌?

ജൂണ്‍ ഏഴ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷയിലെ കട്ടോഫ് മാര്‍ക്ക് പ്രകാരമാണ് മുഖ്യപരീക്ഷയ്ക്കുള്ള അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചത്. മുഖ്യപരീക്ഷ എഴുതാന്‍ ഇനി കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതില്ല. 2024 ഡിസംബര്‍, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പത്താംതല പ്രിലിമിനറി നടന്നത്.

റാങ്ക് ലിസ്റ്റ് എപ്പോള്‍?

കഴിഞ്ഞ തവണ 842 നിയമനശുപാര്‍ശയാണ് നടന്നത്. ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി നിലവില്‍ റാങ്ക്പട്ടികയില്ല. അതുകൊണ്ട്, ഈ വര്‍ഷം തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചേക്കും.