CBSE Supplementary Exam 2025: സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025; രജിസ്‌ട്രേഷൻ ആരംഭിച്ചു, എങ്ങനെ അപേക്ഷിക്കാം?
CBSE Supplementary Exam 2025 Registration Begins: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15ന് നടക്കും. ടൈം ടേബിൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കും.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്കായി രജിസ്ട്രേഷൻ ആരംഭിച്ചു. സപ്ലിമെന്ററി പരീക്ഷകൾക്കുള്ള എൽഒസി വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15ന് നടക്കും. ടൈം ടേബിൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരമാവധി രണ്ട് വിഷയങ്ങൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാം. എന്നാൽ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു വിഷയത്തിന് മാത്രമേ അപേക്ഷിക്കാനാകൂ. ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്കും ലഭിച്ച മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാം.
സപ്ലിമെന്ററി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക .
- ഹോം പേജിലെ ‘പ്രൈവറ്റ് കാൻഡിഡേറ്റ് സപ്ലിമെന്ററി പരീക്ഷ 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.
- പാസ്പോർട്ട് സൈസ് ഫോട്ടോ അടക്കമുള്ള ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കാം.
ALSO READ: കുട്ടികള്‍ക്ക് ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളില്‍ ക്ലാസ് സമയം കൂട്ടും; യുപിയിലും മാറ്റങ്ങള്‍
റഗുലർ വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനായി അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടേണ്ടതുണ്ട്. 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പട്ടിക (LOC) സ്കൂൾ ബോർഡിന് അയയ്ക്കും. 2024-25 അധ്യയന വർഷത്തിലെ ബോർഡ് പരീക്ഷയ്ക്ക് നിർദ്ദേശിച്ചിരിക്കുന്ന സിലബസ് അടിസ്ഥാനമാക്കിയായിരിക്കും 2025ലെ സപ്ലിമെന്ററി പരീക്ഷ നടത്തുക. ഇത് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in പരിശോധിക്കാവുന്നതാണ്.