AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSC Last Grade Servants Recruitment 2025: ഏഴാം ക്ലാസ് യോഗ്യത മതിയെന്നേ, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റാകാന്‍ അവസരമൊരുക്കി പിഎസ്‌സി

Kerala PSC Last Grade Servants Recruitment 2025: വിവിധ കമ്പനികള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം പുറത്ത്. ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

PSC Last Grade Servants Recruitment 2025: ഏഴാം ക്ലാസ് യോഗ്യത മതിയെന്നേ, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റാകാന്‍ അവസരമൊരുക്കി പിഎസ്‌സി
കേരള പിഎസ്സിImage Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
jayadevan-am
Jayadevan AM | Published: 02 Nov 2025 19:56 PM

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം പുറത്തുവിട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ഒഴിവുകള്‍ എത്രയുണ്ടെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടില്ല. 18 വയസ് മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1989 ജനുവരി രണ്ടിനും, 2007 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ പരിഗണിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

ഏഴാം ക്ലാസോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സൈക്കിളോടിക്കാന്‍ അറിയണം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൈക്ലിങ് യോഗ്യത നിര്‍ബന്ധമില്ല. കമ്പനികള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയുടെ പ്രത്യേക നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രൊബേഷൻ കാലയളവ് ബാധകമാകുന്നത്.

ബന്ധപ്പെട്ട കമ്പനികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്കെയിൽ ലഭിക്കും. ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Also Read: JEE Main 2026: ജിഇഇ മെയിൻ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തീയതി അറിയാം

എങ്ങനെ അപേക്ഷിക്കാം?

keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ആദ്യമായി പിഎസ്‌സിക്ക് അപേക്ഷിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. പുതുതായി പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ അടിയിൽ വ്യക്തമായി ഉണ്ടായിരിക്കണം. തുടര്‍ന്ന് പ്രൊഫൈലിലെ നോട്ടിഫിക്കേഷന്‍ ഓപ്ഷനില്‍ നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം മുഴുവനായി വായിക്കണം. യോഗ്യതയുണ്ടെങ്കില്‍ മാത്രം അയയ്ക്കുക.