AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Local Holiday In Kerala: തിങ്കളാഴ്ച പ്രാദേശിക അവധി കൂടുതല്‍ സ്ഥലങ്ങളിലേക്ക്; ഉപരാഷ്ട്രപതിയുടെ വരവ്‌ പ്രമാണിച്ച് ഉച്ചയ്ക്ക് ശേഷം അവധി

Local holiday declared various schools: കൊല്ലത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.  ഉച്ചയ്ക്ക് 2.50-നാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്

Local Holiday In Kerala: തിങ്കളാഴ്ച പ്രാദേശിക അവധി കൂടുതല്‍ സ്ഥലങ്ങളിലേക്ക്; ഉപരാഷ്ട്രപതിയുടെ വരവ്‌ പ്രമാണിച്ച് ഉച്ചയ്ക്ക് ശേഷം അവധി
സിപി രാധാകൃഷ്ണൻImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 02 Nov 2025 | 09:18 PM

കൊല്ലം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നഗരപരിധിയിലെ 26 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഉച്ചവരെ ക്ലാസുണ്ടായിരിക്കും. ഉച്ചയ്ക്ക് 2.50-നാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്. ഫാത്തിമാ മാതാ കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് സിപി രാധാകൃഷ്ണന്‍ വരുന്നത്.

ഉപരാഷ്ട്രപതിയായതിന് ശേഷം ഇതാദ്യമായാണ് സിപി രാധാകൃഷ്ണന്‍ കേരളത്തിലെത്തുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യ കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുമായും രാഷ്ട്രപതി നാളെ സംവദിക്കും. ഉപരാഷ്ട്രപതി ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഉപരാഷ്ട്രപതി സന്ദര്‍ശിക്കും.

പ്രാദേശിക അവധി

പരുമല പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് താലൂക്കുകളില്‍ നാളെ പൂര്‍ണമായും പ്രാദേശിക അവധിയായിരിക്കും. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചത്.

തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

Also Read: Kerala Local Holiday: തിങ്കളാഴ്ച പ്രാദേശിക അവധി, പ്രഖ്യാപനം രണ്ട് കളക്ടര്‍മാരുടേത്‌

ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കും തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടറും വ്യക്തമാക്കി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നടത്താന്‍ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.