PSC Exam Postponed: പൊതുഅവധി; പരീക്ഷകളും, നിയമനപരിശോധനയും മാറ്റിവച്ച് പിഎസ്‌സി

Kerala PSC postpones examinations and walking test which were scheduled for September 30: കയര്‍ഫെഡില്‍ കെമിസ്റ്റ്, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്, ആര്‍ക്കൈവ്‌സ് വകുപ്പില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിവച്ചത്. വനം വന്യജീവി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അന്ന് നടത്താനിരുന്ന ശാരീരിക അളവെടുപ്പും, വാക്കിങ് ടെസ്റ്റും മാറ്റിവച്ചു

PSC Exam Postponed: പൊതുഅവധി; പരീക്ഷകളും, നിയമനപരിശോധനയും മാറ്റിവച്ച് പിഎസ്‌സി

പിഎസ്‌സി

Published: 

27 Sep 2025 | 07:09 PM

Kerala PSC exam change and new date: കേരള പിഎസ്‌സി സെപ്തംബര്‍ 30ന് നടത്താനിരുന്ന ചില തസ്തികകളിലേക്കുള്ള പരീക്ഷയും, നിയമനപരിശോധനയും മാറ്റിവച്ചു. പൊതുഅവധി കണക്കിലെടുത്താണ് തീരുമാനം. കയര്‍ഫെഡില്‍ കെമിസ്റ്റ്, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്, ആര്‍ക്കൈവ്‌സ് വകുപ്പില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിവച്ചത്. വനം വന്യജീവി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അന്ന് നടത്താനിരുന്ന ശാരീരിക അളവെടുപ്പും, വാക്കിങ് ടെസ്റ്റും മാറ്റിവച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ 30ന് രാവിലെ 3.30 മുതല്‍ നടത്താനിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റുമാണ് മാറ്റിവച്ചത്. ചൊവ്വാഴ്ച നടത്താനിരുന്ന നിയമനപരിശോധനയും മാറ്റിവച്ചിട്ടുണ്ട്.

പുതിയ തീയതി

കയര്‍ഫെഡില്‍ കെമിസ്റ്റ്, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്, ആര്‍ക്കൈവ്‌സ് വകുപ്പില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ ഒക്ടോബര്‍ എട്ടിലേക്കാണ് മാറ്റിവച്ചത്. പരീക്ഷാസമയത്തില്‍ മാറ്റമില്ല. വനം വന്യജീവി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് 30ന് നടത്താനിരുന്ന ശാരീരിക അളവെടുപ്പും, വാക്കിങ് ടെസ്റ്റും ഒക്ടോബര്‍ മൂന്നിന് നടക്കും.

Also Read: Kerala PSC Confirmation: ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ അടക്കമുള്ള തസ്തികകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാം

പൊതുഅവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ദുര്‍ഗാഷ്ടമി ദിനമായ സെപ്തംബര്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അന്ന് അവധിയാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും.

പിഎസ്‌സിയുടെ അറിയിപ്പ്‌

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ