Kerala PSC New Notifications: 89 തസ്തികകളില്‍ വിജ്ഞാപനം, സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം
Kerala PSC Latest Notifications: സംസ്ഥാനതലത്തില്‍ 42 വിജ്ഞാപനമാണ് പുറത്തുവിട്ടത്. ജില്ലാ തലത്തില്‍ 47 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്. സെപ്തംബര്‍ മൂന്നാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവരവരുടെ പ്രൊഫൈലില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. അല്ലാത്തവര്‍ രജിസ്‌ട്രേഷന്‍ നടത്തണം

Kerala PSC
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 89 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനതലത്തില്‍ 42 വിജ്ഞാപനമാണ് പുറത്തുവിട്ടത്. ജനറല്‍ റിക്രൂട്ട്‌മെന്റ്-18, എസ്ആര്‍-5, എന്‍സിഎ-7, ബൈ ട്രാന്‍സ്ഫര്‍ ജനറല്‍-8, ബൈ ട്രാന്‍സ്ഫര്‍ എന്‍സിഎ-4 എന്നിങ്ങനെയാണ് സംസ്ഥാനതലത്തില്‍ പുറത്തുവിട്ട നോട്ടിഫിക്കേഷനുകളുടെ എണ്ണം. ജില്ലാ തലത്തില്‍ 47 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ജനറല്‍-13, എസ്ആര്‍-1, എന്‍സിഎ-29, ബൈ ട്രാന്‍സ്ഫര്‍ ജനറല്‍-4 എന്നിങ്ങനെയാണ് ജില്ലാ തലത്തിലെ നോട്ടിഫിക്കേഷനുകളുടെ എണ്ണം. സെപ്തംബര്‍ മൂന്നാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
സംസ്ഥാനതലം (ജനറല്‍) നോട്ടിഫിക്കേഷനുകള്‍
- പ്രൊഫസര്‍ ഇന്‍ ഹോമിയോപതിക് ഫാര്‍മസി
- അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
- അസിസ്റ്റന്റ് എഞ്ചിനീയര്‍-സിവില്‍
- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)
- സയന്റിഫിക് ഓഫീസര്‍
- അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍
- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
- പ്രിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍
- ജിയോഫിസിക്കല്‍ അസിസ്റ്റന്റ്
- റേഡിയോഗ്രാഫര്‍ ഗ്രേഡ് 2
- ലോ ഓഫീസര്‍
- ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഷ)
- ബീ കീപ്പിങ് ഫീല്‍ഡ് മാന്‍
- ട്രേഡ്‌സ്മാന്‍-ടൂള്‍ ആന്‍ ഡൈ മേക്കിങ്
- ഓഫീസ് അസിസ്റ്റന്റ്
- ഫിനാന്‍സ് അസിസ്റ്റന്റ്
- ടിക്കറ്റ് ഇഷ്യുവര്‍ കം മാസ്റ്റര്‍
- ഗാര്‍ഡ്
ജില്ലാതലം (ജനറല്‍)
- പ്രീ പ്രൈമറി ടീച്ചര്‍
- എല്‍പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം)
- ഡ്രോയിങ് ടീച്ചര്‍ (ഹൈ സ്‌കൂള്‍)
- ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ യുപിഎസ്-മലയാളം മീഡിയം
- ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2
- സര്‍ജന്റ് (പാര്‍ട്ട് 1-ഡയറക്ട് റിക്രൂട്ട്‌മെന്റ്)
- കോപ്പി ഹോള്‍ഡര്‍ (ഹിന്ദി)
- കോപ്പി ഹോള്‍ഡര്‍ (തമിഴ്)
- ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
- വിമന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി)
- ബൈന്‍ഡര്‍ ഗ്രേഡ് 2
- പാര്‍ട്ട് ടൈം ഹൈം സ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)
- പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്
എങ്ങനെ അപേക്ഷിക്കാം?
keralapsc.gov.in എന്ന കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവരവരുടെ പ്രൊഫൈലില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. അല്ലാത്തവര്‍ രജിസ്‌ട്രേഷന്‍ നടത്തുക. യോഗ്യരാണെങ്കില്‍ അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം.