KAS Provisional Eligibility List: കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി

KAS Provisional Eligibility List 2025 Published: കണ്‍ഫര്‍മേഷന്‍ നല്‍കിയവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ മാത്രമാണ് പ്രിലിമിനറി എഴുതിയത്. രാവിലെ നടന്ന സെഷനില്‍ 52.8 ശതമാനം പേരും, ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ 52.2 ശതമാനം പേരും പരീക്ഷയെഴുതി

KAS Provisional Eligibility List: കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി

കേരള പിഎസ്‌സി

Updated On: 

07 Aug 2025 | 08:14 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്കുള്ള സോപാധിക അര്‍ഹതാപട്ടിക കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുറത്തുവിട്ടു. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, 2, 3 എന്നിവയുടെ അര്‍ഹതാപട്ടികയാണ് പുറത്തുവിട്ടത്. 01/2025, 02/2025, 03/2025 എന്നിവയാണ് ഈ തസ്തികകളുടെ കാറ്റഗറി നമ്പറുകള്‍. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 14ന് നടന്ന പ്രിലിമിനറി പരീക്ഷയുടെ അര്‍ഹതാപട്ടികയാണ് പുറത്തുവിട്ടത്.

ഓരോ സ്ട്രീമിലെയും കട്ടോഫ്‌

  1. സ്ട്രീം 1: സ്ട്രീം 1ലെ അര്‍ഹതാപട്ടികയില്‍ 308 പേരാണ് ഉള്‍പ്പെട്ടത്. 116.76 ആണ് കട്ടോഫ്.
  2. സ്ട്രീം 2: സ്ട്രീം 2ലെ പട്ടികയില്‍ 211 പേരുണ്ട്. 102.25 ആണ് കട്ടോഫ്.
  3. സ്ട്രീം 3: 158 ഉദ്യോഗാര്‍ത്ഥികള്‍ സ്ട്രീം മൂന്നിലെ ലിസ്റ്റിലുണ്ട്. കട്ടോഫ് 82.22.

അര്‍ഹതാപട്ടിക എങ്ങനെ പരിശോധിക്കാം?

  • keralapsc.gov.in എന്ന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ഹോം പേജിലെ റിസള്‍ട്ട് സെക്ഷന് കീഴിലെ ഷോര്‍ട്ട് ലിസ്റ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

Also Read: KINFRA Recruitment 2025: കിന്‍ഫ്ര പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ തേടുന്നു, 30000 രൂപ ശമ്പളം

ഇനിയെന്ത്?

ഇനി മെയിന്‍ പരീക്ഷ, അഭിമുഖം എന്നീ കടമ്പകളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്. പ്രിലിമിനറി പരീക്ഷ രണ്ട് സെഷനുകളിലായാണ് നടന്നത്. കണ്‍ഫര്‍മേഷന്‍ നല്‍കിയവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ മാത്രമാണ് പ്രിലിമിനറി എഴുതിയത്. രാവിലെ നടന്ന സെഷനില്‍ 52.8 ശതമാനം പേരും, ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ 52.2 ശതമാനം പേരും പരീക്ഷയെഴുതി.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം