Kerala PSC Recruitment 2025: തൃശൂര്‍ കോര്‍പറേഷനില്‍ അവസരം, ഡിഗ്രിയുണ്ടെങ്കില്‍ അപേക്ഷിക്കാം; 22,085 മുതല്‍ ശമ്പളം

Thrissur Corporation Electricity Wing Recruitment 2025: തൃശൂര്‍ കോര്‍പറേഷനിലെ ഇലക്ട്രിസിറ്റി വിങ്ങില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയിലേക്ക് കേരള പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 14 വരെ അപേക്ഷിക്കാം. 18-36 ആണ് പ്രായപരിധി

Kerala PSC Recruitment 2025: തൃശൂര്‍ കോര്‍പറേഷനില്‍ അവസരം, ഡിഗ്രിയുണ്ടെങ്കില്‍ അപേക്ഷിക്കാം; 22,085 മുതല്‍ ശമ്പളം

പ്രതീകാത്മക ചിത്രം

Updated On: 

27 Dec 2025 | 08:35 AM

തൃശൂര്‍ കോര്‍പറേഷനിലെ ഇലക്ട്രിസിറ്റി വിങ്ങില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ അവസരം. കേരള പിഎസ്‌സിയാണ് അപേക്ഷ ക്ഷണിച്ചത്. 2026 ജനുവരി 14 വരെ അപേക്ഷിക്കാം. 573/2025 ആണ് വിജ്ഞാപനത്തിന്റെ കാറ്റഗറി നമ്പര്‍. 22,085-47,815 ആണ് പേ സ്‌കെയില്‍. എത്ര ഒഴിവുകളുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനമാണ്. 18-36 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടെ).

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് സാധാരണ വയസ്സിളവ് ലഭിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിചയസമ്പത്ത് ആവശ്യമില്ല. സ്പെഷ്യൽ റൂളുകളിൽ, തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾക്ക് തുല്യമായി സർക്കാരിന്റെ എക്സിക്യൂട്ടീവ്/സ്റ്റാൻഡിങ് ഓർഡറുകൾ അംഗീകരിച്ച യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

Also Read: Cinema Operator Recruitment 2025: സിനിമാ ഓപ്പറേറ്ററാകാം, അതും സര്‍ക്കാര്‍ ജോലി; 24,400 മുതല്‍ ശമ്പളം

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘www.keralapsc.gov.in‘ ൽ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം അപേക്ഷിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകളിലെ ‘അപ്ലെ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.

പുതുതായി പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ തീയതി മുതൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ അടിഭാഗത്ത് ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി പ്രിന്റ് ചെയ്യണം. അപേക്ഷാ ഫീസ് ആവശ്യമില്ല. പ്രൊഫൈലിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ചതിനുശേഷം മാറ്റം വരുത്താനാകില്ല

ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍