AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC upcoming notifications: വിവിധ ബോർഡുകളിലേക്ക് അപേക്ഷിക്കാം, 54 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‍സി

Kerala PSC to Issue Notifications: വിവിധ കോർപ്പറേഷനുകളിലേയും ബോർഡുകളിലേയും കമ്പനികളിലേയും പല തസ്തികകളിലേക്കും ഉടൻ വിജ്ഞാപനം ഉണ്ടാകും എന്നാണ് വിവരം.

Kerala PSC upcoming notifications: വിവിധ ബോർഡുകളിലേക്ക് അപേക്ഷിക്കാം, 54 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‍സി
Kerala PSC NotificationsImage Credit source: https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/
aswathy-balachandran
Aswathy Balachandran | Published: 20 May 2025 16:56 PM

തിരുവനന്തപുരം: പ‍ബ്ലിക് സർവ്വീസ് കമ്മീഷൻ ഉടനെത്തുന്ന വിജ്ഞാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഇതനുസരിച്ച് വിവിധ കോർപ്പറേഷനുകളിലേയും ബോർഡുകളിലേയും കമ്പനികളിലേയും പല തസ്തികകളിലേക്കും ഉടൻ വിജ്ഞാപനം ഉണ്ടാകും എന്നാണ് വിവരം. എൽഡി ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ ആയമാർ, ഹൗസിങ് ബോർഡ് അസിസ്റ്റന്റ് എന്നിങ്ങനെ നീളുന്നു ഒഴിവുകൾ.

 

പ്രധാന ഒഴിവുകൾ

 

  1. അസിസ്റ്റൻ്റ് പ്രൊഫസർ (വിവിധ വിഷയങ്ങൾ – മെഡിക്കൽ എജ്യുക്കേഷൻ, ലോ കോളേജുകൾ)
  2. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
  3. റിസർച്ച് അസിസ്റ്റൻ്റ് (മൈക്രോബയോളജി)
  4. ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ),
  5. ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ)
  6. ഓഫ്‌സെറ്റ് പ്രിൻ്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II
  7. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് (SBCID) – കേരള പോലീസ് സർവീസസ് (Category No. 17/2025)
  8. നഴ്‌സ് ഗ്രേഡ് II (ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ)
  9. ഓവർസിയർ ഗ്രേഡ് III (കേരള വാട്ടർ അതോറിറ്റി)വാച്ച്മാൻ (ജനറൽ & സൊസൈറ്റി കാറ്റഗറി)
  10. പ്യൂൺ (സൊസൈറ്റി കാറ്റഗറി)
  11. ഹൈസ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ – മലയാളം മീഡിയം, അറബിക്, മാത്തമാറ്റിക്സ് തമിഴ് മീഡിയം)
  12. ഫുൾ ടൈം/പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്, ഉറുദു)
  13. ഫാർമസിസ്റ്റ് ഗ്രേഡ് II (മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ)
  14. ലൈൻമാൻപോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ – SR for SC/ST)
  15. അഗ്രികൾച്ചറൽ ഓഫീസർക്ലർക്ക് (കന്നഡയും മലയാളവും അറിയുന്നവർക്ക്, SR for ST only)
  16. അസിസ്റ്റൻ്റ് മാനേജർ (സിവിൽ)അസിസ്റ്റൻ്റ് എൻജിനീയർ (സിവിൽ)

 

ഉടൻ നടക്കുന്ന പരീക്ഷകൾ ഇവ

 

  1. സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് പ്രിലിംസ് (സ്റ്റേജ് I): മെയ് 24, 2025.
  2. സബ് ഇൻസ്പെക്ടർ പ്രിലിംസ് (സ്റ്റേജ് I): മെയ് 24, 2025.

 

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • ഏറ്റവും പുതിയ വിവരങ്ങൾക്കും കൃത്യമായ തീയതികൾക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://www.keralapsc.gov.in/) പതിവായി സന്ദർശിക്കുക.
  • ഓരോ വിജ്ഞാപനത്തിൻ്റെയും യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ്, പരീക്ഷാ പാറ്റേൺ എന്നിവ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക.
  • പരീക്ഷകൾക്ക് സ്ഥിരീകരണം നൽകേണ്ട തീയതികൾ ശ്രദ്ധിച്ച് സമയബന്ധിതമായി ചെയ്യുക.