Kerala PSC: പിഎസ്‌സിയുടെ പുതിയ വിജ്ഞാപനങ്ങള്‍ വരുന്നു; കെഎസ്ഇബിയിലടക്കം അവസരം; നോട്ടിഫിക്കേഷന്‍ നാലു തസ്തികകളില്‍

Kerala PSC Latest Notifications: കേരള പിഎസ്‌സി നാലു തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. കെഎസ്ഇബിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഏപ്രില്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. 2026 ജൂണ്‍ മൂന്ന് വരെ അപേക്ഷ സ്വീകരിക്കും

Kerala PSC: പിഎസ്‌സിയുടെ പുതിയ വിജ്ഞാപനങ്ങള്‍ വരുന്നു; കെഎസ്ഇബിയിലടക്കം അവസരം; നോട്ടിഫിക്കേഷന്‍ നാലു തസ്തികകളില്‍

കേരള പബ്ലിക് സർവീസ് കമ്മീഷൻ

Published: 

21 Apr 2026 | 03:31 PM

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നാലു തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കെഎസ്ഇബിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ഏപ്രില്‍ 20-ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനിച്ചത്.

ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ജില്ലാതലത്തില്‍ ഒന്നും, സംസ്ഥാനതലത്തില്‍ രണ്ടും വിജ്ഞാപനങ്ങളുണ്ട്. എന്‍സിഎ റിക്രൂട്ട്‌മെന്റായി സംസ്ഥാനതലത്തില്‍ ഒരു വിജ്ഞാപനവും പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

വിജ്ഞാപനങ്ങള്‍ ഏതൊക്കെ?

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് ജനറല്‍ റിക്രൂട്ട്‌മെന്റ്-സംസ്ഥാനതലത്തില്‍ പുറപ്പെടുവിക്കുന്ന ഒരു വിജ്ഞാപനം. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനിലും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിലും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്കും നോട്ടിഫിക്കേഷന്‍ പുറത്തുവിടും.

ജില്ലാതലത്തില്‍ കെഎസ്ഇബിയില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം മാത്രമാണുള്ളത്. ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ സിനി അസിസ്റ്റന്റ് (എല്‍സി/എഐ) തസ്തികയിലേക്കാണ് എന്‍സിഎ റിക്രൂട്ട്‌മെന്റ്-സംസ്ഥാനതലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

Also Read: Kerala PSC Notifications 2026: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലടക്കം അവസരം; ആറു തസ്തികകളില്‍ വിജ്ഞാപനവുമായി പിഎസ്‌സി

അവസാന തീയതി

ഏപ്രില്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. ജൂണ്‍ മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതിനുശേഷം അത് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ആദ്യം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ പ്രവേശിക്കണം. അതില്‍ ലഭ്യമായ നോട്ടിഫിക്കേഷനുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത പരിശോധിക്കണം. യോഗ്യരാണെങ്കില്‍ മാത്രം അപേക്ഷിക്കുക.

പിഎസ്‌സിയുടെ ഔദ്യോഗിക അറിയിപ്പ്‌

ചുരുക്കപ്പട്ടിക & സാധ്യതാപ്പട്ടിക

വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ഹിന്ദി ടീച്ചര്‍, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ നാച്ചുറല്‍ സയന്‍സ് ടീച്ചര്‍, ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ എന്നീ തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ഏപ്രില്‍ 20-ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനിച്ചു.

വനിതാ ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍, ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ സാധ്യതാപ്പട്ടികയും പ്രസിദ്ധീകരിക്കും. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഷോഫര്‍ ഗ്രേഡ് 2 തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും പിഎസ്‌സി തീരുമാനിച്ചു.

അഡ്മിറ്റ് കാര്‍ഡ് പുറത്ത്‌

അതേസമയം, മെയ് രണ്ടിന് നടക്കുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് പിഎസ്‌സി പുറത്തുവിട്ടു. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ വായിക്കുകയും പാലിക്കുകയും വേണം. മെയ് രണ്ടിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.05 വരെയാണ് പരീക്ഷ. താമസിച്ചെത്തുന്നവരെ പരീക്ഷ എഴുതിക്കില്ല. ഉദ്യോഗാര്‍ത്ഥികളില്‍ പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെയെത്താന്‍ ശ്രദ്ധിക്കണം. അഡ്മിഷന്‍ ടിക്കറ്റിനൊപ്പം, ഐഡി പ്രൂഫ്, പേന എന്നിവയും ഉണ്ടാകണം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ