Kerala PSC: നാല് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി; സാധ്യതാപ്പട്ടിക രണ്ടെണ്ണത്തില്‍

Kerala PSC Latest Update : നാലു തസ്തികകളില്‍ ചുരുക്കപ്പട്ടികയും, രണ്ട് സാധ്യതാപ്പട്ടികകളും പ്രസിദ്ധീകരിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. വിവിധ തസ്തികകളില്‍ വരും ദിവസങ്ങളില്‍ അഭിമുഖം നടത്താനും തീരുമാനമായി. ഏതൊക്കെ തസ്തികകളിലെ ലിസ്റ്റുകളാണ് പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് നോക്കാം.

Kerala PSC: നാല് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി; സാധ്യതാപ്പട്ടിക രണ്ടെണ്ണത്തില്‍

Kerala Public Service Commission

Published: 

18 Nov 2026 | 05:19 PM

നാലു തസ്തികകളില്‍ ചുരുക്കപ്പട്ടികയും, രണ്ട് സാധ്യതാപ്പട്ടികകളും പ്രസിദ്ധീകരിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്) (കാറ്റഗറി നമ്പര്‍ 881/2025), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി (കാറ്റഗറി നമ്പര്‍ 014/2026-വിശ്വകര്‍മ്മ), സാമൂഹിക നീതി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ബുക്ക് ബൈന്‍ഡിങ്) (കാറ്റഗറി നമ്പര്‍ 555/2025), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ റിസപ്ഷണിസ്റ്റ് (കാറ്റഗറി നമ്പര്‍ 745/2025) എന്നീ തസ്തികളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

മലപ്പുറം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍ 774/2025-വിമുക്തഭടന്മാര്‍/വിമുക്തഭടന്മാരുടെ ആശ്രിതര്‍/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും), കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ബീ കീപ്പിങ് ഫീല്‍ഡ്മാന്‍ (കാറ്റഗറി നമ്പര്‍ 194/2025) എന്നീ തസ്തികകളിലെ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.

അഭിമുഖം നടത്തും

അതേസമയം, കേരള മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ ആന്‍ഡ് മാക്‌സില്ലോഫാഷ്യല്‍ സര്‍ജറി (കാറ്റഗറി നമ്പര്‍ 099/.2026-എസ്‌സിസിസി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കയര്‍ഫെഡ്) ലിമിറ്റഡില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് 2 സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പര്‍ 113/2026-പട്ടികജാതി) എന്നീ തസ്തികളില്‍ അഭിമുഖം നടത്തും.

Also Read: Coconut Development Board Jobs: നാളികേര വികസന ബോർഡിൽ പുതിയ നിയമനം; കൊച്ചി ഓഫീസിൽ ഒഴിവുകൾ, യോഗ്യത എന്ത്?

ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വകുപ്പില്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (കാറ്റഗറി നമ്പര്‍ 721/2025) തസ്തികയിലേക്ക് നവംബര്‍ 18, 19, 20, 25 തീയതികളില്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 883/2025, കാറ്റഗറി നമ്പര്‍ 647/2025-എല്‍സി/എഐ) തസ്തികയിലേക്ക് നവംബര്‍ 21-ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

കേരള പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍ മാത്രം), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 475/2025, 476/2025, 477/2025, 479/2025, 481/.2025, 482/.2025, 483/2025, 030/2026, 064/2026) എന്നീ തസ്തികകളിലേക്ക് നവംബര്‍ 25-ന് രാവിലെ ഏഴ് മുതല്‍ 8.50-വരെ ഒഎംആര്‍ പരീക്ഷ നടത്തും. പ്രൊഫൈലില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.

English Summary

The Kerala PSC has decided to publish shortlists for four posts and probability lists for two posts. Shortlists will be released for Junior Instructor (Catering and Hospitality Assistant), Assistant Professor in General Surgery, Instructor (Book Binding), and Receptionist. Probability lists will be published for Livestock Inspector Grade 2 (Malappuram district) and Bee Keeping Fieldman.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ