AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rubber Limited Recruitment: കേരള റബര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം; 89,000 വരെ ശമ്പളം

Kerala Rubber Limited KRL Recruitment 2026: കേരള റബര്‍ ലിമിറ്റഡില്‍ അവസരം. മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്), പ്രോജക്ട് എഞ്ചിനീയര്‍-ഇലക്ടിക്കല്‍ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

Kerala Rubber Limited Recruitment: കേരള റബര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം; 89,000 വരെ ശമ്പളം
Kerala Rubber Limited
Jayadevan AM
Jayadevan AM | Published: 18 Jan 2026 | 02:34 PM

കേരള റബര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്), പ്രോജക്ട് എഞ്ചിനീയര്‍-ഇലക്ടിക്കല്‍ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള അപേക്ഷകർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് (cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ തസ്തികയിലെയും വിശദാംശങ്ങള്‍ പരിശോധിക്കാം.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്ക് ഉള്ളവര്‍ക്ക് പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എഞ്ചിനീയറായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും അതിൽ സബ്സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും വേണം. ഒരു ഒഴിവാണുള്ളത്. 35,000 രൂപ പ്രതിമാസം ലഭിക്കും. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

സിഎ/സിഎംഎ/ഐസിഡബ്ല്യുഎ ആണ്‌ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട യോഗ്യത. അക്കൗണ്ട്സ്/ഫിനാൻസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എട്ട് വർഷത്തെ പരിചയം വേണം. 45 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 79,000-89,000 ആണ് പ്രതിമാസ വേതനം.

Also Read: RBI Recruitment 2026: ആർബിഐയിൽ ഇതാ വമ്പൻ അവസരം; നിങ്ങൾക്കും അപേക്ഷിക്കാം ഇപ്പോൾ തന്നെ

ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥി നൽകുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും അർഹരായവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ അത്തരം അപേക്ഷകള്‍ തള്ളിക്കളയും. ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് സ്ഥാനാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഒരു വെള്ളക്കടലാസിൽ ഒപ്പ് രേഖപ്പെടുത്തി, അത് സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം.

തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം. തത്തുല്യ യോഗ്യതയുള്ളവര്‍ അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അത്തരം സർട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകരെ പരിഗണിക്കില്ല.