AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CTET 2026: സിടെറ്റ് ഹാൾ ടിക്കറ്റുകൾ ഉടൻ പുറത്ത്; വിദ്യാർത്ഥികൾ അറിയേണ്ടത്

CTET 2026 Admit Card Release: കേന്ദ്രീയ, നവോദയ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്കൂളുകളിലും ഈ യോഗ്യത പരി​ഗണിച്ചാണ് അധ്യാപക നിയമനം നടത്തുന്നത്.

CTET 2026: സിടെറ്റ് ഹാൾ ടിക്കറ്റുകൾ ഉടൻ പുറത്ത്; വിദ്യാർത്ഥികൾ അറിയേണ്ടത്
CtetImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 02:42 PM

ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) 2026 ഫെബ്രുവരി എട്ടിന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രീയ, നവോദയ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്കൂളുകളിലും ഈ യോഗ്യത പരി​ഗണിച്ചാണ് അധ്യാപക നിയമനം നടത്തുന്നത്.

രാജ്യവ്യാപകമായി 132 നഗരങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ഇക്കൊല്ലത്തെ പരീക്ഷ നടക്കുന്നത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്കുള്ള സിടിഇടി പേപ്പർ 1 രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 വരെ ആണ് നടക്കുക. 6-8 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെ നടക്കും.

പേപ്പർ 1 ന്റെ ഉദ്യോഗാർത്ഥികൾ രാവിലെ 7:30 ന് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണ്ടതുണ്ട്. രാവിലെ 9:30 ന് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അവസാനിക്കും. രണ്ടാമത്തെ പരീക്ഷയ്ക്ക്, ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 12:30 ന് മുമ്പ് എത്തണം, ഉച്ചയ്ക്ക് 2:30 ന് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അവസാനിക്കും.

ALSO READ: കീമിന്റെ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും മറന്നുപോയോ? ടെന്‍ഷന്‍ വേണ്ട, കണ്ടുപിടിക്കാം

CTET 2026 അഡ്മിറ്റ് കാർഡ് എപ്പോൾ പുറത്തിറക്കും?

പഴയകാല ട്രെൻഡുകൾ പ്രകാരം, CTET 2026 അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ഒരു ആഴ്ച മുമ്പാണ് പുറത്തിറക്കുക. ജനുവരി അവസാന വാരത്തിനും ഫെബ്രുവരി ആദ്യ വാരത്തിനും ഇടയിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റായ ctet.nic.in ൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാനാകും.

അപേക്ഷകൻ സിടിഇടി അഡ്മിറ്റ് കാർഡിന്റെ ഒരു ഹാർഡ് കോപ്പിയും ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സാധുവായ തിരിച്ചറിയൽ രേഖയും പരീക്ഷയ്ക്ക് എത്തുമ്പോൾ കൈയ്യിൽ കരുതണം.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഘട്ടം 1: ctet.nic.in എന്ന CTET യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക

ഘട്ടം 2: ഹോംപേജിൽ, CTET 2025 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ലോഗിൻ ചെയ്‌ത ശേഷം, നിങ്ങളുടെ CTET 2025 ഹാൾ ടിക്കറ്റ് ഐഡി സ്‌ക്രീനിൽ ദൃശ്യമാകും.

ഘട്ടം 5: ഭാവി ഉപയോഗത്തിനായി ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.