AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Puthoor Zoological Park Inauguration: പാര്‍ക്ക് പരിധിയില്‍ ഗതാഗത നിയന്ത്രണവും ജനത്തിരക്കും ഉണ്ടാകും. പുത്തൂര്‍ പഞ്ചായത്തിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
സ്കൂൾ അവധിImage Credit source: Social Media
shiji-mk
Shiji M K | Updated On: 27 Oct 2025 21:02 PM

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഒക്ടോബര്‍ 28 ചൊവ്വാഴ്ച അവധി. അവധി പ്രഖ്യാപിച്ച് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിറക്കി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. പാര്‍ക്ക് പരിധിയില്‍ ഗതാഗത നിയന്ത്രണവും ജനത്തിരക്കും ഉണ്ടാകും. പുത്തൂര്‍ പഞ്ചായത്തിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

നംവബര്‍ മൂന്നിന് പ്രാദേശിക അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ മൂന്നിന് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി. മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Also Read: Devaswom Recruitment: ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി തസ്തികയിലേക്ക് അപേക്ഷകര്‍ നന്നേ കുറവ്‌

123ാമത് പരുമല പെരുന്നാളാണ് നടക്കാന്‍ പോകുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.