Kerala school Holiday : മുണ്ടിനീര് പാരയായി, ഇവർക്കെല്ലാം കുറച്ചു ദിവസം അവധിയാണ്…

Holiday due to Mumps Outbreak: കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala school Holiday : മുണ്ടിനീര് പാരയായി,  ഇവർക്കെല്ലാം കുറച്ചു ദിവസം അവധിയാണ്...

School Holidays (2)

Published: 

28 Nov 2025 13:59 PM

നീർക്കുന്നം: ആലപ്പുഴ ജില്ലയിൽ മുണ്ടിനീര് (Mumps) രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗം പടരുന്നത് തടയാൻ രണ്ട് സ്കൂളുകൾക്ക് 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ സമാനമായ രീതിയിൽ മുണ്ടിനീര് സ്ഥിരീകരിക്കുകയും ദീർഘകാല അവധി നൽകേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

നീർക്കുന്നം എച്ച്.ഐ.എൽ.പി സ്‌കൂളിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നവംബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 21 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്.

Also Read: Sabarimala: വെർച്വൽ ക്യൂ പാലിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

അതുപോലെ, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ എൽ പി സെക്ഷനിലും മുണ്ടിനീര് രോഗം കണ്ടെത്തിയതിനെ തുടർന്ന് എൽ പി വിഭാഗത്തിന് നവംബർ 26 മുതൽ 21 ദിവസം അവധി നൽകിയിട്ടുണ്ട്.

കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവധി ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്താനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവ്വഹിക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്. കൂടാതെ, വിദ്യാലയങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തണമെന്നും ഉത്തരവിൽ എടുത്തുപറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും