AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC: ഇതുവരെ അപേക്ഷിച്ചില്ലേ… ആർആർബി എൻടിപിസിയുടെ രജിസ്ട്രേഷൻ വിൻഡോ അവസാനിക്കാൻ രണ്ട് ദിവസം കൂടി

RRB NTPC Recruitment: അപേക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ട് വരെയാണ്. അപേക്ഷയിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്തണമെങ്കിൽ ഡിസംബർ മൂന്നിനും 12 നും ഇടയിൽ നടത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

RRB NTPC: ഇതുവരെ അപേക്ഷിച്ചില്ലേ… ആർആർബി എൻടിപിസിയുടെ രജിസ്ട്രേഷൻ വിൻഡോ അവസാനിക്കാൻ രണ്ട് ദിവസം കൂടി
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 28 Nov 2025 15:02 PM

ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (ഡിഎംഎസ്), കെമിക്കൽ മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം. ആർആർബി എൻടിപിസിയുടെ രജിസ്ട്രേഷൻ വിൻഡോ നവംബർ 30ന് അവസാനിപ്പിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

2,569 ഒഴിവുകളിലേക്കാണ് റെയിൽവേ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അതേസമയം അപേക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ട് വരെയാണ്. അപേക്ഷയിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്തണമെങ്കിൽ ഡിസംബർ മൂന്നിനും 12 നും ഇടയിൽ നടത്താവുന്നതാണ്. സ്‌ക്രൈബ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾ 2025 ഡിസംബർ 13നും 17നും ഇടയിൽ അവരുടെ വിശദാംശങ്ങൾ നൽകേണ്ടതാണ്.

നിയമിതരാകുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രാരംഭ ശമ്പളമായി 35,400 രൂപയാണ് ലഭിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി 33 വയസ്സുമാണ്. ജനറൽ, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് പരീക്ഷാ ഫീസ് 500 രൂപയാണ് (CBT പരീക്ഷ എഴുതിയതിന് ശേഷം 400 രൂപ തിരികെ ലഭിക്കും), മറ്റ് വിഭാഗങ്ങൾക്ക് 250 രൂപമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് നിയമനം.

ALSO READ: ഐടിഐ മാത്രം മതി; ഭാരത് ഡൈനാമിക്സിൽ നിങ്ങൾക്കും ജോലി നേടാം

അപേക്ഷിക്കേണ്ട വിധം

  1. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (ഡിഎംഎസ്), കെമിക്കൽ മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിഭാഗം കണ്ടെത്തി അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
  3. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രധാന തീയതികൾ, നിർദ്ദേശങ്ങൾ എന്നിവ മനസ്സിലാക്കാൻ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുക.
  4. “ഓൺ‌ലൈനായി അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  5. ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  6. ലോഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
  7. ഏറ്റവും പുതിയ ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
  8. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  9. നൽകിയ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.
  10. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമും പേയ്‌മെന്റ് രസീതും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.