5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2025: എസ്എസ്എൽസി പരീക്ഷ വേഗം തീരും, ടൈംടേബിളെത്തി; റിസൾട്ടെത്തുന്നത് ഇങ്ങനെ

Kerala SSLC Exam Date: 4,25,861 വിദ്യാർത്ഥികൾ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇവർക്കായി കേരളത്തിലുടനീളം 2,964 പരീക്ഷാ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്

Kerala SSLC Exam 2025: എസ്എസ്എൽസി പരീക്ഷ വേഗം തീരും, ടൈംടേബിളെത്തി; റിസൾട്ടെത്തുന്നത് ഇങ്ങനെ
Kerala SSLC EXAM Time Table 2025Image Credit source: TV9 Network
arun-nair
Arun Nair | Published: 11 Feb 2025 10:57 AM

തിരുവനന്തപുരം: അങ്ങനെ ഇതാ മറ്റൊരു പരീക്ഷാക്കാലമെത്തി കഴിഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളുകളും വിദ്യാർഥികളുമെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. കേരളത്തിലുടനീളം 16 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നിലവിൽ വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. മാർച്ച് 3 മുതൽ 26 വരെയാണ് ഹയർ സെക്കൻഡറി എസ്.എസ്.എൽസി പരീക്ഷകൾ നടക്കുന്നത്. ഡിസംബർ 17 മുതൽ ജനുവരി ഒന്നുവരെയായിരുന്നു എസ്.എസ്.എല്.സി വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ കാലാവധി. ആകെ 4 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.

4,25,861 വിദ്യാർത്ഥികൾ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇവർക്കായി കേരളത്തിലുടനീളം 2,964 പരീക്ഷാ കേന്ദ്രങ്ങളും
സജ്ജീകരിച്ചിട്ടുണ്ട്, ഏഴ് ഗൾഫ് കേന്ദ്രങ്ങളിൽ നിന്നായി 682 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ നിന്ന് 447 വിദ്യാർത്ഥികളും പരീക്ഷയെഴുതും. ദിവസവും രാവിലെ 9.30-ന് പരീക്ഷ ആരംഭിക്കും, ഹാൾടിക്കറ്റ് വിതരണം സ്കൂളുകളിൽ ഏകദേശം പൂർത്തിയായി. എഴുത്തുപരീക്ഷകൾക്ക് മുന്നോടിയായി ഫെബ്രുവരി 1 മുതൽ 14 വരെ ഐടി പ്രാക്ടിക്കൽ പരീക്ഷകളും ഫെബ്രുവരി 17 മുതൽ 21 വരെ മോഡൽ പരീക്ഷകളും നടക്കും.

26,382 അധ്യാപകർ പരീക്ഷാ ഡ്യൂട്ടിയിൽ

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി 26,382 അധ്യാപകരെ ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഏപ്രിൽ 3 മുതൽ ഏപ്രിൽ 26 വരെ മൂല്യനിർണയ ക്യാമ്പുകളുണ്ടായിരിക്കും. സംസ്ഥാനത്താകെ 72 കേന്ദ്രങ്ങളിലായി 9,000 അധ്യാപകരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിലവിൽ പ്രതീക്ഷിക്കുന്നത് പ്രകാരം മെയ് മൂന്നാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതീക്ഷ.

എസ്എസ്എൽസി ടൈം ടേബിൾ

മാർച്ച് 03 (തിങ്കൾ)- മലയാളം (പാർട്ട്-1)
മാർച്ച 05 (ബുധൻ)- ഇംഗ്ലീഷ്
മാർച്ച് 07 (വെള്ളി)- മലയാളം (പാർട്ട്-2)
മാർച്ച് 10 (തിങ്കൾ)- സോഷ്യൽ സയൻസ്
മാർച്ച് 17 (തിങ്കൾ)- ഗണിത ശാസ്ത്രം
മാർച്ച് 19 (തിങ്കൾ)- ഹിന്ദി/ ജനറൽ നോളഡ്ജ്
മാർച്ച് 21 ( വെള്ളി)- ഫിസിക്സ്
മാർച്ച് 24 (തിങ്കൾ)- രസതന്ത്രം
മാർച്ച് 26 (ബുധൻ)- ജീവശാസ്ത്രം

പരീക്ഷാ സമയം

എല്ലാം ദിവസവും രാവിലെ 9.30-നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് പരീക്ഷകൾ ഉച്ചക്ക് 12.15 വരെയും മറ്റുള്ള എല്ലാ പരീക്ഷകളും രാവിലെ 11.15 വരെയും മാത്രമായിരിക്കും ഉണ്ടായിരിക്കുക.

ഹയർ സെക്കൻഡറി പരീക്ഷ

11 ലക്ഷം വിദ്യാര്ത്ഥികളാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കൊപ്പവും, രണ്ടാം വർഷ വിദ്യാർഥികളുടെ പരീക്ഷ മാർച്ച്-3 മുതൽ 26 വരെയും നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 ന് ആരംഭിച്ചു. മോഡൽ ഫെബ്രുവരി 17 മുതൽ 21 വരെയുമാണ് നടക്കുന്നത്.