AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇന്ത്യൻ നേവിയിൽ ഒഫീസറാകാം, എസ്എസ്‌സി റിക്രൂട്ട്മെൻ്റിന് ഓൺലൈനായി അപേക്ഷിക്കാം

Indian Navy SSC Officer Recruitment 2025:ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ചു. ഫെബ്രുവരി 25 വരെയാണ് സമയപരിധി.

ഇന്ത്യൻ നേവിയിൽ ഒഫീസറാകാം, എസ്എസ്‌സി റിക്രൂട്ട്മെൻ്റിന് ഓൺലൈനായി അപേക്ഷിക്കാം
INDIAN-NAVY Image Credit source: social media
sarika-kp
Sarika KP | Updated On: 10 Feb 2025 11:06 AM

കേരളത്തിലെ ഏഴിമലയിലുള്ള ഇന്ത്യൻ നാവിക അക്കാദമിയിലെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2026 ജനുവരി ബാച്ചിലേക്കുള്ള (ST 26 കോഴ്‌സ്) ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ റിക്രൂട്ട്‌മെന്റാണ് ഇന്ത്യൻ നാവികസേന പ്രഖ്യാപിച്ചത്. എസ്‌എസ്‌സി ഓഫീസർമാർ എക്സിക്യൂട്ടീവ്, ടെക്നിക്കൽ, വിദ്യാഭ്യാസ ബ്രാഞ്ചുകൾ ഉൾപ്പെടെ വിവിധ മേഖലയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ചു. ഫെബ്രുവരി 25 വരെയാണ് സമയപരിധി. ആവശ്യമായ യോഗ്യതകളും പ്രായ മാനദണ്ഡങ്ങളും പാലിക്കുന്ന അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ആകെ 270 ഒഴിവുകളാണുള്ളത്.

നേവി എസ്‌എസ്‌സി ഓഫീസർ തിരഞ്ഞെടുപ്പ് പ്രക്രിയ

ലഭിച്ച അപേക്ഷയിൽ നിന്ന് മാർക്കിന്റെ അടിസ്ഥാനത്തിൽ ആദ്യം ഷോർട്ട്ലിസ്റ്റ് ചെയ്യും. പിന്നീട് എസ്എസ്ബി അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സബ്-ലെഫ്റ്റനന്റ് ആയി കമ്മീഷൻ ചെയ്യപ്പെടുന്നതിന് മുമ്പ് ഏഴിമലയിലെ ഐഎൻഎയിൽ പരിശീലനം നൽകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ആവശ്യമായ ഫോർമാറ്റിൽ തയ്യാറാണെന്ന് അവർ ഉറപ്പാക്കണം.

Also Read:സിബിഎസ്ഇ ബോർഡ് പരീക്ഷ ഇങ്ങെത്തി; പേടിക്കേണ്ട! ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാൻ ചില നുറുങ്ങുവിദ്യകൾ ഇതാ

എങ്ങനെ അപേക്ഷിക്കാം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ആവശ്യമായ ഫോർമാറ്റിൽ തയ്യാറാണെന്ന് ഉറപ്പുവരുത്തുക. ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ലോ​ഗിൻ ചെയ്യുക. പുതിയതായി അപേക്ഷിക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്യുക. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോ​ഗ്യതകൾ എന്നിവ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക. തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കുക. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തുവയ്ക്കുക.