5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Punjab and Sind Bank Recruitment: തുടക്കത്തില്‍ തന്നെ കയ്യില്‍ കിട്ടുന്നത് 48480 രൂപ; പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ ലോക്കല്‍ ബാങ്ക് ഓഫീസറാകാം

Punjab Sind Bank LBO Recruitment 2025: സിബില്‍ സ്‌കോര്‍ പശ്ചാത്തലം മികച്ചതായിരിക്കണം. കുറഞ്ഞത് 650 അല്ലെങ്കിൽ അതിൽ കൂടുതൽ സിബില്‍ സ്കോർ ഉണ്ടായിരിക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഉദ്യോഗാര്‍ത്ഥി സിബിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടാകണം

Punjab and Sind Bank Recruitment: തുടക്കത്തില്‍ തന്നെ കയ്യില്‍ കിട്ടുന്നത് 48480 രൂപ; പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ ലോക്കല്‍ ബാങ്ക് ഓഫീസറാകാം
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 11 Feb 2025 18:41 PM

ഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ ലോക്കല്‍ ബാങ്ക് ഓഫീസറാകാന്‍ അവസരം. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. 110 ഒഴിവുകളുണ്ട്. അരുണാചല്‍ പ്രദേശ്, അസം, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. നിലവില്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കരുത്. 20-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 1995 ഫെബ്രുവരി രണ്ടിനും, 2005 ഫെബ്രുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസി(നോണ്‍ ക്രീമി ലെയര്‍)ക്ക് മൂന്ന് വര്‍ഷവും, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷവും, 1984ലെ കലാപബാധിതര്‍ക്ക് അഞ്ച് വര്‍ഷവും, വിമുക്തസൈനികര്‍ക്ക് അഞ്ച് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത.

ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ കേഡറിൽ 18 മാസമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയം ആവശ്യമാണ്. 48480 മുതല്‍ 85920 ആണ് പേ സ്‌കെയില്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍വീസ് ബോണ്ടുണ്ടായിരിക്കും. ബോണ്ട് തുക 3 മാസത്തെ മൊത്ത ശമ്പളത്തിന് തുല്യമായിരിക്കും. മൂന്ന് വര്‍ഷമാണ് ബോണ്ട് കാലാവധി. ആറു മാസമാണ് പ്രബോഷന്‍ കാലയളവ്.

ഉദ്യോഗാര്‍ത്ഥിയുടെ സിബില്‍ സ്‌കോര്‍ പശ്ചാത്തലം മികച്ചതായിരിക്കണം. ചേരുന്ന സമയത്ത് കുറഞ്ഞത് 650 അല്ലെങ്കിൽ അതിൽ കൂടുതൽ സിബില്‍ സ്കോർ ഉണ്ടായിരിക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഉദ്യോഗാര്‍ത്ഥി അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് ലഭിക്കുന്ന സിബിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

Read Also : എസ്എസ്എൽസി പരീക്ഷ വേഗം തീരും, ടൈംടേബിളെത്തി; റിസൾട്ടെത്തുന്നത് ഇങ്ങനെ

എഴുത്തുപരീക്ഷ, സ്‌ക്രീനിംഗ്, ഇന്റര്‍വ്യൂ, പ്രാദേശികഭാഷ പരിജ്ഞാനം തുടങ്ങിയവ നിയമനപ്രക്രിയയുടെ ഭാഗമാണ്. ഇംഗ്ലീഷ്, ബാങ്കിംഗ് നോളജ്, ജനറല്‍ അവയര്‍നസ്, ഇക്കോണമി, കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും.

അഭിമുഖം ഡല്‍ഹിയിലായിരിക്കും. അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 850 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി എന്നീ വിഭാഗങ്ങള്‍ക്ക് 100 രൂപയാണ് ഫീസ്. ബാങ്കിന്റെ വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇത് വായിച്ചതിന് ശേഷം റിക്രൂട്ട്‌മെന്റ് സെഷനിലെ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.