Gulf SSLC Exam Update : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷ റദ്ദാക്കി

Gulf SSLC Higher Secondary Exam 2026 Update : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ നീണ്ടുപോകുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരീക്ഷ സംഘടിപ്പിക്കാനും മൂല്യനിർണയം നടത്താനും സധിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.

Gulf SSLC Exam Update : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർ സക്കൻഡറി പരീക്ഷ റദ്ദാക്കി

Sslc Exam

Edited By: 

Arun Nair | Updated On: 23 Apr 2026 | 09:39 PM

തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നീട്ടിവെച്ച എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ റദ്ദാക്കി. പരീക്ഷകൾ നടത്താനുള്ള സുരക്ഷിതമായ സാഹചര്യം ഗൾഫിൽ ഇല്ലാത്തതിനാലും തിരഞ്ഞെടുപ്പിന് തുടർന്ന് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരീക്ഷ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ ഇക്കാര്യം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്നിരുന്നു.

പകരം ഓണം ക്രിസ്മസ് പരീക്ഷകളുടെ മാനദണ്ഡവും ബോണസ് മാർക്കും കൂടി ചേർത്ത് അന്തിമ ഫലം പ്രസിദ്ധീകരിക്കും. ഹയർ സക്കൻഡറിയിൽ പ്ലസ് വൺ മാർക്കും ചേർത്തും ബോണസും നൽകി അന്തിമ ഫലം പ്രസിദ്ധീകരിക്കും. സുരക്ഷിതമായ സാഹചര്യം ഒരുക്കിയ പരീക്ഷ നടത്താൻ സാധിക്കാത്തതിനാലാണ് ഗൾഫ് മേഖലയിലെ എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷകൾ റദ്ദാക്കിയത്. മാർച്ച് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് യുദ്ധഭീതിയെ തുടർന്ന് നിർത്തിവച്ചത്. പ്രവാസി വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ALSO READ: എസ്എസ്എൽസി പരീക്ഷാ ഫലം: മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

പോസ്റ്റ് കാണാം


കഴിഞ്ഞ വർഷം മെയ് ഒമ്പതാം തീയതിയായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. ഇത്തവണ തിരഞ്ഞെടുപ്പിനെ തുടർന്ന് മൂല്യനിർണയം വൈകുന്നതിനാൽ പരീക്ഷ ഫലം പുറത്ത് വരാൻ വൈകിയേക്കും. എന്നിരുന്നാലും അതിവേഗം മൂല്യനിർണയം പൂർത്തിയാക്കി വിദ്യാർഥികളുടെ തുടർ പഠനത്തിന് സുരക്ഷതമായ സാഹചര്യം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ