Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷാഫലം; തിരുവനന്തപുരം ഇത്തവണയും പുറകിൽ

Thiruvananthapuram SSLC Pass Percentage: ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജില്ലാ കണ്ണൂരാണ്. 99.87 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ലാ തിരുവനന്തപുരമാണ്, 98.59 ശതമാനം. തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കുറി വിജയശതമാനം 99.5 ആയി കുറഞ്ഞു

Kerala SSLC Results 2025: എസ്എസ്എൽസി പരീക്ഷാഫലം; തിരുവനന്തപുരം ഇത്തവണയും പുറകിൽ

പ്രതീകാത്മക ചിത്രം

Edited By: 

TV9 Malayalam Desk | Updated On: 27 Apr 2026 | 01:57 PM

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കുറി വിജയശതമാനം 99.5 ആയി കുറഞ്ഞു. 4,27,021 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,24,583 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 61,449 കുട്ടികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള ജില്ലാ കണ്ണൂരാണ്. 99.87 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ലാ തിരുവനന്തപുരമാണ്, 98.59 ശതമാനം. കഴിഞ്ഞ വർഷവും തിരുവനന്തപുരം തന്നെയായായിരുന്നു വിജയ ശതമാനത്തിൽ പുറകിൽ. 2024ൽ തിരുവനന്തപുരം ജില്ലയിൽ 99.08 ശതമാനമായിരുന്നു വിജയം. ഇത്തവണ അതിൽ നിന്നും വീണ്ടും വിജയശതമാനം കുറയുകയാണ് ചെയ്തത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയശതമാനത്തിൽ പുറകിലായിരുന്നത് വയനാട് ജില്ലയായിരുന്നു. 2023ൽ 98.41 ശതമാനം, 2022ൽ 92.07 ശതമാനം, 2021ൽ 98.13 ശതമാനം, 2020ൽ 95.04 ശതമാനം എന്നിങ്ങനെ ആയിരുന്നു വയനാട് ജില്ലയിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വിജയ ശതമാനം. എന്നാൽ, കഴിഞ്ഞ വർഷം മുതൽ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും പുറകിൽ. അതേസമയം, കഴിഞ്ഞ വർഷം വിജയശതമാനത്തിൽ മുന്നിൽ കോട്ടയം ജില്ലയായിരുന്നു. 99.92 ശതമാനമായിരുന്നു വിജയം. 2021 മുതൽ 2023 വരെയും കണ്ണൂർ ജില്ലയാണ് ഈ സ്ഥാനം നിലനിർത്തിയിരുന്നത്. 2020ൽ പത്തനംതിട്ട ജില്ലയായിരുന്നു മുന്നിൽ.

ALSO READ: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു

അതേസമയം, വൈകുന്നേരം നാല് മണി മുതൽ എസ്എസ്എൽസി ഫലം വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലുകളായ sslcexam.kerala.gov.in, results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in എന്നിവ വഴി ഫലം പരിശോധിക്കാം. കൂടാതെ, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും, ഡിജിലോക്കറിലൂടെയും ഫലം അറിയാവുന്നതാണ്. പിആര്‍ഡി ആപ്പ് വഴി ഫലം അറിയാൻ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പിആർഡി ലൈവ് ആപ്പ് ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ