Kerala SSLC Result 2025: എസ്എസ്എൽസി പരീക്ഷാഫലം പറഞ്ഞ തീയ്യതിയിൽ തന്നെ, മാർക്ക് എൻട്രി നടപടികൾ പൂർത്തിയായി

Kerala SSLC Result 2025 Date Announced: 2025 മാർച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 26നാണ് അവസാനിച്ചത്. 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Kerala SSLC Result 2025: എസ്എസ്എൽസി പരീക്ഷാഫലം പറഞ്ഞ തീയ്യതിയിൽ തന്നെ, മാർക്ക് എൻട്രി നടപടികൾ പൂർത്തിയായി

മന്ത്രി വി ശിവൻകുട്ടി

Edited By: 

Sarika KP | Updated On: 29 Apr 2025 | 02:28 PM

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേനളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2025 മാർച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 26നാണ് അവസാനിച്ചത്. 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. സർക്കാർ സ്‌കൂളുകളിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ 29,631 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും, ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും ഓൾഡ് സ്‌കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

റ്റിഎച്ച്എസ്എൽസി. വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,815 ആൺകുട്ടികളും 242 പെൺകുട്ടികളുമാണ്. എഎച്ച്‌എസ്എൽസി വിഭാഗത്തിൽ ആകെ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. അത് ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം ചെറുതുരുത്തിയാണ്. അവിടെ അറുപത്തിയഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിലായി 12 വിദ്യാർഥികളും പരീക്ഷ എഴുതിയിരുന്നു.

ALSO READ: ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് ഇനിയും അയയ്ക്കാം; സമയപരിധി നീട്ടി

2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്താകെ 72 മൂല്യനിർണ്ണയ ക്യാമ്പുകളിലായാണ് എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തിയാക്കിയത്. മെയ് ഒമ്പതിന് ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രി ഓഫീസ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ