Kerala SSLC Result 2026: എസ്‌എസ്എൽസി പരീക്ഷാ ഫലം എന്നറിയാം? മെയ്യ് ആദ്യ വാരമോ അതോ…

Kerala SSLC Result 2026 Expected Date: പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം വരാനാണ് കൂടുതൽ സാധ്യത. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുന്നതാണ്.

Kerala SSLC Result 2026: എസ്‌എസ്എൽസി പരീക്ഷാ ഫലം എന്നറിയാം? മെയ്യ് ആദ്യ വാരമോ അതോ...

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 05:33 PM

എസ്‌എസ്എൽസി പരീക്ഷാ അവസാനിച്ചത് മുതൽ നെഞ്ചിടിപ്പോടെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കാത്തിരിക്കുന്നത് ഫലത്തിനായിട്ടാണ് (Kerala SSLC Result 2026). ഏപ്രിൽ 16 മുതലാണ് സംസ്ഥാനത്ത് മൂല്യനിർണയം ആരംഭിച്ചത്. ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പരീക്ഷാ ഭവനിൽ നിന്നുള്ള പുതിയ വിവരങ്ങൾ അനുസരിച്ച് മെയ് മാസത്തിൽ എപ്പോൾ വേണമെങ്കിലും ഫലം പ്രതീക്ഷിക്കാം?

പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം വരാനാണ് കൂടുതൽ സാധ്യത. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുന്നതാണ്. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം മെയ് നാലിനായതിനാൽ അതിന് ശേഷമേ പരീക്ഷ ഫലം പുറത്തുവിടകയുള്ളൂ.

ALSO READ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 2026 ഉടൻ: എവിടെ, എങ്ങനെ പരിശോധിക്കാം?

മൂല്യനിർണയം അവസാന ഘട്ടത്തിലെത്തിയാൽ ഫലം പുറത്തുവിടുന്ന ഔദ്യോഗികമായ തീയതി വിദ്യാഭ്യാസ മന്ത്രി തന്നെ പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. results.kite.kerala.gov.inprd.kerala.gov.inpareekshabhavan.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെയാണ് ഫലം പരിശോധിക്കേണ്ടത്.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

  1. ആദ്യം തന്നെ ഏതെങ്കിലും ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. അതിൽ ‘SSLC Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  4. ‘Get Result’ എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് ഭാവി ആവശ്യങ്ങൾക്ക് സേവ് ചെയ്തോ പ്രിൻ്റ് എടുക്കുകയോ ചെയ്യാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ