റസിഡന്റ് കുക്ക്, കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ ഒഴിവ്; കേരള യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ വനിതകള്‍ക്ക് അവസരം
Kerala university Karyavattom hostel hiring cook and kitchen helper: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വിമന്‍സ് ഹോസ്റ്റലില്‍ വനിതകള്‍ക്ക് തൊഴിലവസരം. കരാര്‍ അടിസ്ഥാനത്തില്‍ റസിഡന്റ് കുക്ക് തസ്തികയിലേക്കും, ദിവസ വേതനാടിസ്ഥാനത്തില്‍ കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബര്‍ 26-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അപേക്ഷ ലഭിക്കണം.
കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വിമന്‍സ് ഹോസ്റ്റലില്‍ വനിതകള്‍ക്ക് തൊഴിലവസരം. കരാര്‍ അടിസ്ഥാനത്തില്‍ റസിഡന്റ് കുക്ക് തസ്തികയിലേക്കും, ദിവസ വേതനാടിസ്ഥാനത്തില്‍ കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബര്‍ 26-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അപേക്ഷ ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പാചകരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 55 വയസാണ് പ്രായപരിധി. റസിഡന്റ് കുക്ക് തസ്തികയില്‍ ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യേണ്ടിവരും.
വെള്ളക്കടലാസില്‍ എഴുതിയ ഫോട്ടോ ഒട്ടിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ പകര്‍പ്പും, സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി തെളിയിക്കുന്ന രേഖകളും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും സമര്‍പ്പിക്കണം. ‘വാര്‍ഡന്‍, വനിതാഹോസ്റ്റല്‍, കേരള സര്‍വകലാശാല, കാര്യവട്ടം ക്യാമ്പസ്, കാര്യവട്ടം പിഒ, തിരുവനന്തപുരം-695581’ എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 26-ന് വൈകിട്ട് നാലു മണി
- പ്രായപരിധി: 55 വയസ്
- അപേക്ഷകള്‍ അയക്കേണ്ട വിലാസം: വാര്‍ഡന്‍, വനിതാഹോസ്റ്റല്‍, കേരള സര്‍വകലാശാല, കാര്യവട്ടം ക്യാമ്പസ്, കാര്യവട്ടം പിഒ, തിരുവനന്തപുരം-695581
- വിശദവിവരങ്ങള്‍ക്ക്: 6238349186/ 0471 2308808 എന്ന നമ്പറില്‍ ബന്ധപ്പെടാം. keralauniversity.ac.in എന്ന കേരള യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്. ഇമെയില്‍ അഡ്രസ്: k@keralauniversity.ac.in
ആയുഷ് മിഷനില്‍ അവസരം
നാഷണല്‍ ആയുഷ് മിഷന്‍, തൃശൂര്‍ ജില്ലയില്‍ ഒഴിവുള്ള ഡിഇഒ (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, സര്‍ക്കാര്‍ അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 14-ന് രാവിലെ 10.30-നാണ് അഭിമുഖം. 14,175 രൂപയാണ് ശമ്പളം. 40 വയസാണ് പ്രായപരിധി.
Also Read: PSC ജൂനിയർ അസിസ്റ്റന്റ് പരീക്ഷ; ഈ ജികെ ചോദ്യങ്ങൾ മറക്കരുത്
തൃശൂരിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ വെച്ചാകും അഭിമുഖം നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള യോഗ്യതയുള്ളവര്‍ യോഗ്യത, പ്രായം, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം. ഇരുപതില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുണ്ടെങ്കില്‍ എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487 2939190.
English Summary
Kerala University’s Karyavattom Women’s Hostel is hiring female staff. Positions include Resident Cook on contract and daily-wage Kitchen Helper. Applicants with cooking experience and age up to 55 years can apply. Send paper applications with required documents to the Warden by October 26, 4 PM.