LIC HFL Recruitment 2026: 40,000-ത്തോളം രൂപ ശമ്പളം വാങ്ങാം; എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റാകാം

LIC Housing Finance Limited Junior Assistant Recruitment 2026: എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ അവസരം. ആകെ 180 ഒഴിവുകളാണുള്ളത്. 21-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകണം. 800 രൂപയാണ് ആപ്ലിക്കേഷന്‍ ഫീ.

LIC HFL Recruitment 2026: 40,000-ത്തോളം രൂപ ശമ്പളം വാങ്ങാം; എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റാകാം

എൽഐസി ഹൗസിങ്‌ ഫിനാൻസ് ലിമിറ്റഡ്

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 08:11 PM

LIC Housing Finance Limited Recruitment 2026: എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റൻ്റ് തസ്തികയില്‍ അവസരം. രാജ്യത്ത് ആകെ 180 ഒഴിവുകളാണുള്ളത്. കേരളത്തില്‍ (എറണാകുളം, പാലക്കാട്, തൃശൂര്‍) ആകെ മൂന്ന് ഒഴിവുകളുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ജൂണ്‍ ആദ്യ വാരമാകും ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷയ്ക്ക് ഏഴ് മുതൽ പത്ത് ദിവസം മുമ്പ് കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.

20,000 ആണ് ബേസിക് പേ. കൂടാതെ എച്ച്ആര്‍എ, മറ്റ് ആനുകൂല്യങ്ങള്‍, മീല്‍ കൂപ്പണ്‍, പിഎഫ് മെഡിക്ലെയിം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവ എല്ലാം ഉള്‍പ്പെടെ 40,000-ത്തോളമാണ് ഒരു മാസത്തെ കോസ്റ്റു ടു കമ്പനി (ശമ്പളം). കാറ്റഗറി 1 സിറ്റികളില്‍ പ്രതിമാസം 41,509, കാറ്റഗറി 2 സിറ്റികളില്‍ പ്രതിമാസം 39,909, കാറ്റഗറി 3 സിറ്റികളില്‍ പ്രതിമാസം 38,709 എന്നിങ്ങനെയാണ് സിടിസി. 21 മുതൽ 30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകണം. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് നിയമനം.

Also Read: Indian Bank SO Recruitment 2026: ബാങ്ക് ജോലി ആഗ്രഹിക്കുന്നവരാണോ? ഇന്ത്യൻ ബാങ്കിൽ 350 ഒഴിവുകൾ; അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

ഓണ്‍ലൈന്‍ പരീക്ഷ

ഇംഗ്ലീഷ് ലാംഗ്വേജ്, ലോജിക്കല്‍ റീസണിങ്, ജനറല്‍ അവയര്‍നെസ്, ന്യൂമെറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ സ്‌കില്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകുക. ഇംഗ്ലീഷിലാണ് പരീക്ഷ. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ആകെ 200 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക.

എങ്ങനെ അപേക്ഷിക്കാം?

എല്‍ഐസി ഹൗസിങ് ഫിനാന്‍സിൻ്റെ lichousing.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ കരിയര്‍ സെഷനിൽ പ്രവേശിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റ് ഒരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല. 800 രൂപയാണ് ആപ്ലിക്കേഷന്‍ ഫീ. അപേക്ഷാ ഫീസിൽ 18 ശതമാനം ജിഎസ്ടി ഈടാക്കും.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഭിമുഖത്തിനായി വിളിക്കപ്പെടുന്ന ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖ കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് മുഴുവനായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കായി എല്‍ഐസി ഹൗസിങ് ഫിനാന്‍സിൻ്റെ കരിയര്‍ സെഷനിൽ പ്രവേശിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ