MBBS at Abroad: നീറ്റിൽ മാർക്കു കുറവാണോ? കുറഞ്ഞ ചിലവിൽ വിദേശത്ത് എംബിബിഎസ് പഠിക്കാം, വഴികളും സാധ്യതകളും
MBBS/BDS Study Abroad: വിദേശത്തുനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം പി എൽ എ ബി, യു എസ് എം എൽ ഇ തുടങ്ങിയ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യുകെ യു എസ് എ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്താനും ഉയർന്ന ശമ്പളത്തിൽ മികച്ച ജോലികൾ നേടാനും അവസരമുണ്ട്.
കൊച്ചി: ഓരോ വർഷവും ഇന്ത്യയിൽ നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടുന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ട്. ഇവരിൽ എല്ലാവർക്കും പഠിക്കാനുള്ള സീറ്റ് ഇന്ത്യയിൽ ഇല്ല. ഈ വർഷം നീറ്റ് എഴുതിയത് 22 ലക്ഷത്തോളം വിദ്യാർഥികളാണ്. ഇതിൽ എൻട്രൻസ് കോച്ചിങ്ങിനു പോയി പരീക്ഷ എഴുതിയവരും സ്വയം പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളും ഉണ്ട്.
ഇന്ത്യയിലെ സർക്കാർ മെഡിക്കൽ സീറ്റുകളുടെ എണ്ണം 1.5 ലക്ഷത്തിൽ താഴെ മാത്രമായിരിക്കെ മിടുക്കരായ റാങ്ക് താഴെയുള്ള പല വിദ്യാർത്ഥികൾക്കും അവസരം നഷ്ടപ്പെടുകയാണ്. പലപ്പോഴും ഇവരിൽ പലരും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ വൻതുക മുടക്കി പഠിക്കേണ്ട സാഹചര്യവും ഇപ്പോഴുണ്ട്. ഇതിന് പുറമേ ഉള്ള മറ്റൊരു ഓപ്ഷൻ ആണ് വിദേശ പഠനം.
വിദേശത്ത് എംബിബിഎസ് പഠിക്കാൻ വേണ്ടേ എന്ന സംശയമാണ് പലർക്കും ഉള്ളത്. എന്നാൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും ഉചിതമായി തെരഞ്ഞെടുപ്പാണ് വിദേശത്തെ എംബിബിഎസ് പഠനം.
ജോർജിയ കിർകിസ്ഥാൻ ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വളരെ കുറഞ്ഞ ഫീസിൽ ലോകാരോഗ്യ സംഘടന നാഷണൽ മെഡിക്കൽ കമ്മീഷൻ ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് എന്നിവയുടെ അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ മികച്ച ക്ലിനിക്കിൽ പ്രാക്ടീസ് അവിടെ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും.
ഈ രാജ്യങ്ങളിൽ അഞ്ച് ലക്ഷം രൂപയ്ക്കും താഴെയുള്ള വാർഷിക ഫീസിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. ജീവിത ചെലവും താരതമ്യേന കുറവായതിനാൽ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കുന്നു. പഠന മാധ്യമം ഇംഗ്ലീഷ് ആയതുകൊണ്ട് ഐ ഇ എൽ ടി എസ് പോലുള്ള ലാംഗ്വേജ് പ്രൊഫഷൻസി ടെസ്റ്റുകൾ ആവശ്യമില്ല എന്നത് ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ സൗകര്യമാണ്.
വിദേശത്തുനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം പി എൽ എ ബി, യു എസ് എം എൽ ഇ തുടങ്ങിയ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യുകെ യു എസ് എ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്താനും ഉയർന്ന ശമ്പളത്തിൽ മികച്ച ജോലികൾ നേടാനും അവസരമുണ്ട്. ഇന്ത്യൻ മെഡിക്കൽ പഠനം പൂർത്തിയാക്കിയാലും വിദേശത്ത് പൂർത്തിയാക്കിയാലും നെക്സ്റ്റ് പരീക്ഷ വിജയിച്ചാൽ മാത്രമേ ഇന്ത്യയിലെ സർക്കാർ, സ്വകാര്യമേഖലകളിൽ ജോലി നേടാൻ കഴിയു.
ഐഇഎൽടിഎസ് പോലെയുള്ള പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്ക് ന്യൂസിലാൻഡ് യുകെ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പഠന അവസരങ്ങൾ ലഭ്യമാണ്. ഈ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നെക്സ്റ്റ് പരീക്ഷ കൂടാതെ തന്നെ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കാം.