School Backbench system : സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സഹായിച്ചു, പിൻബഞ്ച് സങ്കൽപം ഒഴിവാക്കാനാ​ഗ്രഹിച്ച് മന്ത്രിയും

Removing the Backbencher Concept: അടുത്തിടെ പുറത്തിറങ്ങിയ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന സിനിമ യുടെ വിഷയത്തെക്കുറിച്ച് ചർച്ചകൾക്ക് തുടക്കം ഇട്ടിരുന്നു. ഇനി നീക്കം കുട്ടികളുടെ ആത്മവിശ്വാസം സംരക്ഷിക്കാൻ സഹായിക്കുമെന്ന് നിരവധിപേർ കമന്റ് ചെയ്തു.

School Backbench system : സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സഹായിച്ചു, പിൻബഞ്ച്  സങ്കൽപം ഒഴിവാക്കാനാ​ഗ്രഹിച്ച് മന്ത്രിയും

V Sivankutty, Sthanarthi Sreekuttan Movie Poster

Published: 

05 Aug 2025 | 04:29 PM

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ ക്ലാസ്മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കല്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം എന്നും മന്ത്രി വ്യക്തമാക്കി.

ഈ വിഷയത്തിൽ പുതിയ ആശയങ്ങൾ തേടി മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പ് പങ്കുവച്ചു. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. പിൻബഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.

Also Read: Cherthala Women Missing Case: നാല് സ്ത്രീകൾ, അസ്ഥിക്കഷ്ണങ്ങൾ, രക്തം പുരണ്ട വസ്ത്രങ്ങൾ; ചേർത്തലയിൽ സംഭവിച്ചത് ?

ഈ സമിതിയുടെ നിർദ്ദേശങ്ങൾ പാലിച്ചു നമുക്ക് മുന്നോട്ടു പോകാം. അദ്ദേഹം കുറിച്ചു. അടുത്തിടെ പുറത്തിറങ്ങിയ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന സിനിമ യുടെ വിഷയത്തെക്കുറിച്ച് ചർച്ചകൾക്ക് തുടക്കം ഇട്ടിരുന്നു. ഇനി നീക്കം കുട്ടികളുടെ ആത്മവിശ്വാസം സംരക്ഷിക്കാൻ സഹായിക്കുമെന്ന് നിരവധിപേർ കമന്റ് ചെയ്തു.

 

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ,

നമ്മുടെ സ്‌കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ