AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Higher Education Scholarships: 3.94 കോടി രൂപ മൂല്യമുള്ള ഹയർ എജ്യുക്കേഷൻ സ്‌കോളർഷിപ്പുമായി മുത്തൂറ്റ് ഫിനാൻസ്

Muthoot Finance Higher Education Scholarships: കേരളത്തിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. https://mgmscholarship.muthootgroup.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ നൽകാം.

Higher Education Scholarships: 3.94 കോടി രൂപ മൂല്യമുള്ള ഹയർ എജ്യുക്കേഷൻ സ്‌കോളർഷിപ്പുമായി മുത്തൂറ്റ് ഫിനാൻസ്
Muthoot FinanceImage Credit source: Piotr Swat/SOPA Images/LightRocket via Getty Images
neethu-vijayan
Neethu Vijayan | Published: 13 Nov 2025 17:15 PM

മുത്തൂറ്റ് ഫിനാൻസ് 2025-26 വർഷത്തേക്കുള്ള ഹയർ എജ്യുക്കേഷൻ സ്‌കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപതാമത് മുത്തൂറ്റ് എം. ജോർജ് ഹയർ എജ്യുക്കേഷൻ സ്‌കോളർഷിപ്പിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം.

പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത പഠനം ആ​ഗ്രഹിക്കുന്ന മികവുറ്റ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുത്തൂറ്റ് ഫിനാൻസ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി 394 വിദ്യാർത്ഥികൾക്ക് 3.94 കോടി രൂപ മൂല്യമുള്ള സ്‌കോളർഷിപ്പുകളാണ് കമ്പനി വിതരണം ചെയ്തിരിക്കുന്നത്.

ALSO READ: ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ് ഒഴിവുകൾ; രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ

2025ൽ ബിടെക്, എംബിബിഎസ്, ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളിൽ പ്രവേശനം നേടിയ 210 വിദ്യാർത്ഥികൾക്കാണ് മുത്തൂറ്റ് എം ജോർജ് ഹയർ എജുക്കേഷൻ സ്‌കോളർഷിപ്പുകൾ നൽകുന്നത്. കേരളത്തിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. https://mgmscholarship.muthootgroup.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ നൽകാം.

സ്‌കോളർഷിപ്പിനായി അപേക്ഷകൾ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ അവർ പഠിക്കുന്ന കോളേജിന്റെ സ്ഥലം തിരഞ്ഞെടുക്കുന്നതിനു പകരം സ്ഥിരമേൽവിലാസം ഉള്ള പ്രദേശം തിരഞ്ഞെടുക്കുക. പ്ലസ് ടുവിന് 90 ശതമാനം മാർക്കോട് വിജയിച്ചവർക്കോ അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയവർക്കോ മാത്രമെ അപേക്ഷിക്കാൻ സാധിക്കൂ. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുതെന്ന നിബന്ധനയും ഉണ്ട്. ഇതുകൂടാതെ വിദ്യാർത്ഥികൾ അനുബന്ധ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയവരായിരിക്കണം.