Connect to work scholarship: പഠിച്ചു പക്ഷെ ജോലിയായില്ല…5 ലക്ഷം പേർക്ക് സർക്കാർ തരും സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടതിങ്ങനെ
12,000 rupees monthly for 5 Lakh Youth: പ്രതിമാസം 1,000 രൂപ വീതം ഒരു വർഷത്തേക്ക് പരമാവധി 12,000 രൂപയാണ് നൽകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തിരുവനന്തപുരം: കണക്റ്റ് ടു വർക്ക് സ്‌കോളർഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം പഠനം പൂർത്തിയാക്കിയ ശേഷം തൊഴിലിനായി ശ്രമിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതി യുവാക്കൾക്ക് സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു. ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേർക്ക് സഹായം നൽകാനാണ് ലക്ഷ്യമിടുന്നത്.
സ്‌കോളർഷിപ്പ് വിവരങ്ങൾ
പ്രതിമാസം 1,000 രൂപ വീതം ഒരു വർഷത്തേക്ക് പരമാവധി 12,000 രൂപയാണ് നൽകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു വ്യക്തിക്ക് സഹായം ലഭിക്കുന്ന കാലാവധി പരമാവധി 12 മാസം മാത്രമാണ് എന്ന് പ്രത്യേകം ഓർക്കണം. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കളാണ് അപേക്ഷിക്കേണ്ടത്. പ്ലസ് ടൂ / വി.എച്ച്.എസ്.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി വിജയത്തിന് ശേഷം ജോലി തേടുന്നവർക്ക് അപേക്ഷിക്കാം. വിവിധ സ്കിൽ കോഴ്സുകൾ പഠിക്കുന്നവരും ഉൾപ്പെടും മത്സര പരീക്ഷകൾക്ക് (PSC, UPSC, ബാങ്ക്, റെയിൽവേ, സൈന്യം തുടങ്ങിയവ) തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
Also Read: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ഇപ്പോൾ തന്നെ
പ്രധാന നിബന്ധനകൾ
- അപേക്ഷകൻ കേരള സംസ്ഥാനത്തെ താമസക്കാരനോ താമസക്കാരിയോ ആയിരിക്കണം.
- കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്.
- മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.
- അപേക്ഷകന്റെ പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.
- സഹായം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മുഖേന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതിനാൽ, ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.
അപേക്ഷാ രീതി
- അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കണം.
- അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും.
- പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും.