NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോഗ്യത ആർക്കെല്ലാം
NABARD Development Assistant Recruitment 2026: അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് വരെ ആണ്. ഓൺലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അർഹത.

Nabard Vacancy
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻ്റ് റൂറൽ ഡെവലപ്‌മെന്റിൽ (നബാർഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ ഒഴുവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. കേരളത്തിലുൾപ്പെടെ ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nabard.org വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് വരെ ആണ്. ഓൺലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള അർഹത.
അപേക്ഷകർക്ക് 50 ശതമാനത്തിൽ മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്. 20,700 മുതൽ 55,700 രൂപ വരെയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അടിസ്ഥാന ശമ്പളം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. എന്നാൽ ഇന്റിമേഷൻ ചാർജായി 100 രൂപയും 18% ജിഎസ്ടിയുെ ഉൾപ്പെടെ 118 രൂപ നൽകണം.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്/മറ്റുള്ളവർ എന്നിവർക്ക് 450 രൂപ അപേക്ഷാ ഫീസും 100 രൂപ 550 രൂപ ഇന്റിമേഷൻ ചാർജും 18% ജി എസ് ടിയും ഉൾപ്പെടെ ഏകദേശം 649 നൽകേണ്ടതുണ്ട്. നബാർഡ് ജീവനക്കാർ വിഭാഗം അനുസരിച്ച് (ഫീസ് രസീത് സമർപ്പിച്ചാൽ യോഗ്യരായ ജീവനക്കാർക്ക് റീഇംബേഴ്സ്മെന്റ് ലഭിക്കും).