NAM Recruitment 2026: എറണാകുളം നാഷണൽ ആയുഷ് മിഷനിൽ വൻ ഒഴിവുകൾ; യോഗ്യതയും അപേക്ഷാ രീതിയും അറിയാം
National Ayush Mission Recruitment: ആയുഷ് മേഖലയിലും അനുബന്ധ വിഭാഗങ്ങളിലും ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആകെ 16 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെറാപ്പിസ്റ്റ് (സ്ത്രീ), തെറാപ്പിസ്റ്റ് (പുരുഷൻ), ഫാർമസിസ്റ്റ് (ഹോമിയോപ്പതി), യോഗ ഇൻസ്ട്രക്ടർ (AHWC) എന്നിവയുൾപ്പെടെ 16 തസ്തികകളിലേക്കാണ് നിയമനം.

പ്രതീകാത്മക ചിത്രം
എറണാകുളം നാഷണൽ ആയുഷ് മിഷന്റെ (ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ്) കീഴിൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. ആയുഷ് മേഖലയിലും അനുബന്ധ വിഭാഗങ്ങളിലും ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആകെ 16 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെറാപ്പിസ്റ്റ് (സ്ത്രീ), തെറാപ്പിസ്റ്റ് (പുരുഷൻ), ഫാർമസിസ്റ്റ് (ഹോമിയോപ്പതി), യോഗ ഇൻസ്ട്രക്ടർ (AHWC) എന്നിവയുൾപ്പെടെ 16 തസ്തികകളിലേക്കാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എറണാകുളം ജില്ലയിലെ നാഷണൽ ആയുഷ് മിഷനിലേക്കാണ് ഈ നിയമനങ്ങൾ. ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഴാം ക്ലാസ് (സാനിറ്റേഷൻ വർക്കർ), പത്താം ക്ലാസ് (അറ്റൻഡർ), പ്ലസ് ടു (മൾട്ടി പർപ്പസ് വർക്കർ), ANM/GNM നഴ്സിംഗ് സർട്ടിഫിക്കറ്റ്, വിവിധ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയാണ് യോഗ്യത.
ALSO READ: പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; എല്‍ഡി ക്ലര്‍ക്കാകാന്‍ അവസരം
ബിരുദത്തോടൊപ്പം DCA/PGDCA (ഡാറ്റ എൻട്രി ഓപ്പറേറ്റർ), BNYS/BAMS/MSc യോഗ/MPhil യോഗ, ഫിസിയോതെറാപ്പി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്നിവയും യോഗ്യതയായി പരിഗണിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തസ്തിക അനുസരിച്ച് 10,500 രൂപ മുതൽ 21,000 രൂപ വരെയാണ് പ്രതിമാസ വേതനം. സ്കിൽ ടെസ്റ്റ്/എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ ഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഒഴിവുകളുടെ വിശദാംശങ്ങൾ |
പ്രായപരിധി |
ശമ്പളം |
തെറാപ്പിസ്റ്റ് (സ്ത്രീ) |
പരമാവധി 40 വയസ്സ് |
14,700 |
തെറാപ്പിസ്റ്റ് (പുരുഷൻ) |
പരമാവധി 40 വയസ്സ് |
14,700 |
ഫാർമസിസ്റ്റ് (ഹോമിയോപ്പതി) |
പരമാവധി 40 വയസ്സ് |
14,700 |
യോഗ ഇൻസ്ട്രക്ടർ (AHWC) |
പരമാവധി 50 വയസ്സ് |
14,000 |
ഡാറ്റ എൻട്രി ഓപ്പറേറ്റർ |
പരമാവധി 40 വയസ്സ് |
14,175 |
നഴ്സിംഗ് അസിസ്റ്റന്റ് |
പരമാവധി 40 വയസ്സ് |
11,550 |
അറ്റൻഡർ |
പരമാവധി 40 വയസ്സ് |
10,500 |
സാനിറ്റേഷൻ വർക്കർ |
പരമാവധി 40 വയസ്സ് |
11,025 |
മൾട്ടിപർപ്പസ് വർക്കർ |
പരമാവധി 40 വയസ്സ് |
10,500 |
മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ (AHWC) |
പരമാവധി 40 വയസ്സ് |
15,000 |
മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) |
പരമാവധി 40 വയസ്സ് |
13,500 |
മൾട്ടിപർപ്പസ് വർക്കർ (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്കുലോസ്കെലിറ്റൽ) |
പരമാവധി 40 വയസ്സ് |
15,000 |
മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ) |
പരമാവധി 40 വയസ്സ് |
15,000 |
അപേക്ഷിക്കാൻ സാധിക്കാത്തവർ ആരെല്ലാം?
പൂർണ്ണമല്ലാത്ത അപേക്ഷകൾ പരിഗണിക്കാതെ തന്നെ നിരസിക്കപ്പെടുന്നതാണ്.
നൽകിയിട്ടുള്ള വിവരങ്ങൾ, അഭിമുഖ സമയത്ത് ഹാജരാക്കുന്ന അസ്സൽ രേഖകളുമായി പൊരുത്തപ്പെടാത്ത പക്ഷം അപേക്ഷകൾ നിരസിക്കപ്പെടും.
English Summary:
National Ayush Mission, Ernakulam (Office of the District Programme Manager) (NAM), Kerala, has invited applications for 16 roles. The pay is Rs. 10,500 to Rs. 21,000, depending on the post.