Navratri 2025 Holidays: അവധികള്‍ ഇഷ്ടംപോലെ; ഇനി ഒക്ടോബര്‍ മൂന്നിന് സ്‌കൂളില്‍ പോയാല്‍ മതി

Poojaveppu Holidays 2025: ഇത്തവണ വിജയദശമിയും ഗാന്ധി ജയന്തിയും ഒരേ ദിവസം തന്നെയാണ് വരുന്നത്. രണ്ട് ദിവസമായി ലഭിക്കേണ്ട അവധി ഒറ്റ ദിവസമായി ചുരുങ്ങുന്നതിന്റെ സങ്കടം കുട്ടികള്‍ക്കുണ്ടെങ്കിലും ഇത്രയേറെ അവധി വീണ്ടും ഒരുമിച്ച് ലഭിക്കുന്നതിന്റെ ആഘോഷത്തിലാണവര്‍.

Navratri 2025 Holidays: അവധികള്‍ ഇഷ്ടംപോലെ; ഇനി ഒക്ടോബര്‍ മൂന്നിന് സ്‌കൂളില്‍ പോയാല്‍ മതി

പ്രതീകാത്മക ചിത്രം

Published: 

26 Sep 2025 09:03 AM

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും നീണ്ട അവധിയിലേക്ക് പ്രവേശിക്കുന്നു. സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച അടയ്ക്കുന്ന സ്‌കൂളുകളും കോളേജുകളും ഒക്ടോബര്‍ മൂന്നിനാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. ശനിയും ഞായറുമെല്ലാം പൂജവെപ്പിന് മുമ്പ് വരുന്നതാണ് ഇത്രയേറെ അവധികള്‍ ലഭിക്കുന്നതിന് കാരണം. എന്നാല്‍ സെപ്റ്റംബര്‍ 27ന് ശനിയാഴ്ച സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മാത്രമല്ല, ഇത്തവണ വിജയദശമിയും ഗാന്ധി ജയന്തിയും ഒരേ ദിവസം തന്നെയാണ് വരുന്നത്. രണ്ട് ദിവസമായി ലഭിക്കേണ്ട അവധി ഒറ്റ ദിവസമായി ചുരുങ്ങുന്നതിന്റെ സങ്കടം കുട്ടികള്‍ക്കുണ്ടെങ്കിലും ഇത്രയേറെ അവധി വീണ്ടും ഒരുമിച്ച് ലഭിക്കുന്നതിന്റെ ആഘോഷത്തിലാണവര്‍.

അവധികളിങ്ങനെ

സെപ്റ്റംബര്‍ 27 ശനി- ബാങ്കുകള്‍ക്കും സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.

സെപ്റ്റംബര്‍ 28 ഞായര്‍- പൊതുഅവധി

സെപ്റ്റംബര്‍ 29 തിങ്കള്‍- പൂജവെപ്പ്, ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും.

Also Read: CBSE Scholarship: ‘സിംഗിള്‍’ പെണ്‍കുട്ടികള്‍ക്കായി സിബിഎസ്ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

സെപ്റ്റംബര്‍ 30 ചൊവ്വ- ദുര്‍ഗാഷ്ടമി

ഒക്ടോബര്‍ 1 ബുധന്‍- മഹാനവമി

ഒക്ടോബര്‍ 2 വ്യാഴം- ഗാന്ധി ജയന്തി, വിജയദശമി

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും