AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NCERT Recruitment 2025: എൻസിഇആർടിയിൽ അനധ്യാപക ഒഴിവുകൾ; യോ​ഗ്യത, അവസാന തീയതി

NCERT Non-Academic Posts Recruitment 2025: റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നത് മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവ സ്വീകരിക്കുന്നതല്ല. www.ncert.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കാൻ സാധിക്കുക.

NCERT Recruitment 2025: എൻസിഇആർടിയിൽ അനധ്യാപക ഒഴിവുകൾ; യോ​ഗ്യത, അവസാന തീയതി
NCERT Recruitment Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Dec 2025 10:31 AM

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ലെവൽ 2-12 തസ്തികകളിലായി ഒഴിവുകൾ. വിവിധ നോൺ-അക്കാദമിക് തസ്തികകളിലായി 173 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. യോ​ഗ്യരായ താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് www.ncert.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. മത്സര പരീക്ഷ, സ്കിൽ ടെസ്റ്റുകൾ, അഭിമുഖം എന്നിവയിലൂടെയാണ് ‌നിയമനം.

വിവിധ അനധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ വിശദമായ വിജ്ഞാപന എൻസിഇആർടി ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നത് മുതൽ 21 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവ സ്വീകരിക്കുന്നതല്ല.

ഫോം പൂരിപ്പിക്കുമ്പോൾ എല്ലാ സ്കാൻ ചെയ്ത രേഖകളും കൈവശമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കേണ്ടതാണ്.

ALSO READ: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ ജോലി നേടാം; ഒഴിവുകൾ, അപേക്ഷ സമർപ്പിക്കേണ്ടത് എപ്പാൾ?

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റായ www.ncert.nic.in സന്ദർശിക്കുക. അതിൽ “ഒഴിവുകൾ” എന്ന വിഭാഗം തിരഞ്ഞെടുക്കുക.

നോൺ-അക്കാദമിക് എന്നതിന് കീഴിലുള്ള “NCERT നോൺ-ടീച്ചിംഗ് ഓൺലൈനായി അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

വ്യക്തിഗത വിശദാംശങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ നൽകുക.

നിങ്ങളുടെ ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ തന്നിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും അപ്‌ലോഡ് ചെയ്യുക.

ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി (ബാധകമെങ്കിൽ) നിങ്ങൾക്ക് നൽകിയിരിക്കുന്ന ഫീസ് അടച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുക.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.