Indian Army Internship: പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്, ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇൻ്റേൺഷിപ്പ്; യോഗ്യത ആർക്കെല്ലാം
Indian Army High-Tech Internship 2026: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 21 വരെയാണ്. 75 ദിവസം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് 2026 ജനുവരി 12ന് ആരംഭിച്ച് 2025 മാർച്ച് 27ന് അവസാനിക്കും. അടുത്തവർഷം ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ് (Indian Army High-Tech Internship) ചെയ്യാൻ അവസരം. എൻജിനിയറിങ്, ഗവേഷണ വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സംരംഭമാണ് ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം. അടുത്തവർഷം ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ന്യൂഡൽഹിയിലും ബെംഗളൂരുവിലും മിഷൻ-ക്രിട്ടിക്കൽ ഡിഫൻസ് സാങ്കേതികവിദ്യകളിൽസ്റ്റൈപ്പൻഡോട് കൂടി പ്രായോഗിക പരിചയം ലഭിക്കുന്നതാണ്. പ്രതിദിനം 1,000 രൂപയാണ് സ്റ്റൈപ്പൻഡായി ലഭിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 21 വരെയാണ്. 75 ദിവസം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് 2026 ജനുവരി 12ന് ആരംഭിച്ച് 2025 മാർച്ച് 27ന് അവസാനിക്കും.
Also Read: എൻസിഇആർടിയിൽ അനധ്യാപക ഒഴിവുകൾ; യോഗ്യത, അവസാന തീയതി
സൈനിക അംഗങ്ങളുമായി നേരിട്ട് പ്രവർത്തിക്കാനും പ്രതിരോധത്തിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ കൂടുതൽ അറിവുകൾ മനസ്സിലാക്കാനുമുള്ള അവസരം ഇതുവഴി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി QR കോഡ് സ്കാൻ ചെയ്‌തോ ലിങ്ക് വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
കമ്പ്യൂട്ടർ സയൻസ്, ഐടി, ഡേറ്റാ സയൻസ്, ഇസിഇ എന്നിവയിൽ ബിഇ/ബിടെക് പാസാകണം. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കും.
എഐ ആൻഡ് എംഎൽ, ഡേറ്റാ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ് എന്നിവയിൽ എംടെക്
എഐ ആൻഡ് എംഎൽ, ഡെവ്സെക്കോപ്സ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ്, അല്ലെങ്കിൽ ബിഗ് ഡേറ്റാ എന്നിവയിൽ പിഎച്ച്ഡി ഗവേഷകർ