NEET UG 2025 Result: നീറ്റ് യുജി ഫലം പുറത്ത്; സ്‌കോര്‍കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

NEET UG 2025 Result Out: . മലയാളം ഉള്‍പ്പെടെയുള്ള 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്. രാജ്യത്തിന് പുറത്ത്‌ അബുദാബി, ദുബായ്, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്

NEET UG 2025 Result: നീറ്റ് യുജി ഫലം പുറത്ത്; സ്‌കോര്‍കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

നീറ്റ് യുജി പരീക്ഷയ്‌ക്കെത്തിയവര്‍

Updated On: 

14 Jun 2025 | 01:58 PM

നീറ്റ് യുജി 2025 പരീക്ഷാഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടു. neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മെയ് നാലിന്‌ രാജ്യത്തുടനീളമുള്ള 552 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 5468 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. മലയാളം ഉള്‍പ്പെടെയുള്ള 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്. രാജ്യത്തിന് പുറത്ത്‌ അബുദാബി, ദുബായ്, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, കുവൈറ്റ് സിറ്റി, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്.

ഫലം എങ്ങനെ പരിശോധിക്കാം?

  • neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ഹോംപേജില്‍ കാന്‍ഡിഡേറ്റ് ആക്ടിവിറ്റി എന്ന ഭാഗത്തുള്ള എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • റിസല്‍ട്ട് അറിയുന്നതിനുള്ള ഓള്‍ട്ടര്‍നേറ്റ് ലിങ്കും അവിടെ നല്‍കിയിട്ടുണ്ട്‌
  • എന്‍ടിഎ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലോഗിന്‍ ചെയ്താല്‍ വിശദാംശങ്ങള്‍ അറിയാനാകും

2276069 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2209318 പേരും പരീക്ഷ എഴുതി. കേരളത്തില്‍ ഇത്തവണ 127442 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 121516 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 73328 പേര്‍ വിജയിച്ചു. 99.9949306 ശതമാനം നേടിയ ദീപ്നിയ ഡിബിയാണ് കേരളത്തില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയത്. 109-ാമത് റാങ്കാണ് ദീപ്നിയ സ്വന്തമാക്കിയത്. 99.9999547 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറാണ് ഒന്നാമത്.

കട്ടോഫ്-വിഭാഗം, മാര്‍ക്ക്, ആകെ വിദ്യാര്‍ത്ഥികള്‍ എന്നീ ക്രമത്തില്‍

  1. യുആര്‍/ഇഡബ്ല്യുഎസ്: 686-144, 1101151
  2. ഒബിസി: 143-113, 88692
  3. എസ്‌സി: 143-113, 31995
  4. എസ്ടി: 143-113, 13940
  5. യുആര്‍/ഇഡബ്ല്യുഎസ് & പിഡബ്ല്യുബിഡി: 143-127, 472
  6. ഒബിസി & പിഡബ്ല്യുബിഡി: 126-113, 216
  7. എസ്‌സി & പിഡബ്ല്യുബിഡി: 126-113, 48
  8. എസ്ടി & പിഡബ്ല്യുബിഡി: 126-113, 17
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ