AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET, NEET exam 2025: അടുത്ത നീറ്റ്, നെറ്റ്, പരീക്ഷാ തിയതികൾ ഈ മാസം പ്രഖ്യാപിച്ചേക്കും

NEET, UGC NET and CUET exam 2025 dates : പരീക്ഷാ തിയതികൾ അടങ്ങുന്ന NTA അക്കാദമിക് കലണ്ടർ ഔദ്യോഗിക വെബ്‌സൈറ്റിൽ- nta.ac.in- ൽ ലഭ്യമാകും.

UGC NET, NEET exam 2025: അടുത്ത നീറ്റ്, നെറ്റ്, പരീക്ഷാ തിയതികൾ ഈ മാസം പ്രഖ്യാപിച്ചേക്കും
പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)
Aswathy Balachandran
Aswathy Balachandran | Published: 08 Nov 2024 | 10:17 AM

ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് പലതരത്തിലുള്ള മത്സര പരീക്ഷകൾ നടക്കുന്നുണ്ട്. നിരവധി വിവാദങ്ങൾക്കു ശേഷം ഇത്തവണത്തെ നീറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷകളെല്ലാം പൂർത്തിയായി. ഇനി അടുത്ത പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി കാത്തിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, NEET, UGC NET, CUET പരീക്ഷ തീയതികൾ ഈ മാസം റിലീസ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം. പരീക്ഷാ ഷെഡ്യൂൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റായ – nta.ac.in- ൽ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും. ജെഇഇ മെയിൻ 2025-ൻ്റെ പരീക്ഷാ ഷെഡ്യൂൾ നേരത്തെ എൻ ടി എ പുറത്തിറക്കിയിരുന്നു.

ഇതിന്റെ ജനുവരി സെഷൻ ജനുവരി 22 മുതൽ ജനുവരി 31 വരെയാണ് നടക്കുക. അതേസമയം ഏപ്രിൽ സെഷൻ തീയതികൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. JEE മെയിൻ 2024 തീയതികൾ പ്രഖ്യാപിച്ചതിനാൽ, ഇപ്പോൾ ഉദ്യോഗാർത്ഥികൾ NEET, CUET, UGC നെറ്റ് എന്നിവയുടെ പരീക്ഷാ ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ALSO READ – പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര വനം വകുപ്പിൽ ജോലി; 29,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

പരീക്ഷാ തിയതികൾ അടങ്ങുന്ന NTA അക്കാദമിക് കലണ്ടർ ഔദ്യോഗിക വെബ്‌സൈറ്റിൽ- nta.ac.in- ൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് എൻടിഎ വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

 

ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാൻ

 

  • ഔദ്യോഗിക വെബ്സൈറ്റായ nta.ac.in. സന്ദർശിക്കുക
  • നീറ്റ്, UGC നെറ്റ് എന്നിവയിൽ പ്രത്യേകം പരീക്ഷാ ഷെഡ്യൂൾ PDF ക്ലിക്ക് ചെയ്യുക.
  • പരീക്ഷാ ഷെഡ്യൂൾ പിഡിഎഫ് സ്ക്രീനിൽ ദൃശ്യമാകും.
  • പിഡിഎഫ് സേവ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക.