NHAI Recruitment 2025: ദേശീയപാത അതോറിറ്റിയിൽ അവസരം; 60 ഒഴിവുകൾ, 1,77,000 വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കാം

NHAI Deputy Manager Recruitment 2025: ആകെ 60 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9ന് വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

NHAI Recruitment 2025: ദേശീയപാത അതോറിറ്റിയിൽ അവസരം; 60 ഒഴിവുകൾ, 1,77,000 വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

06 Jun 2025 | 02:28 PM

നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള നിയമനമാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9ന് വൈകുന്നേരം 6 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജർ തസ്തികയിലെ 60 ഒഴിവുകളിൽ ജനറൽ വിഭഗത്തിന് 27 ഒഴിവ്, എസ്‌സി 9, എസ്ടി 4, ഒബിസി നോൺ ക്രീമിലെയർ 13, ഇഡബ്ല്യുഎസിന് 7 എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 2025ലെ ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടാതെ, പ്രമാണ പരിശോധന (ഡോക്യുമെന്റ് വെരിഫിക്കേഷൻ), വൈദ്യപരിശോധന എന്നിവയും ഉണ്ടാകും.

തിരഞ്ഞെടുക്കപെടുന്നവർ മൂന്ന് വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് 5 ലക്ഷം രൂപയുടെ സർവീസ് ബോണ്ട് നൽകേണ്ടതുണ്ട്. അപേക്ഷകർക്കുള്ള ഏറ്റവും ഉയർന്ന പ്രായപരിധി 30 വയസ്സാണ്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, ഒബിസിക്ക് 3 വർഷവും, പിഡബ്ല്യുബിഡിക്ക് 10 മുതൽ 15 വർഷവും പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിമുക്തഭടന്മാർക്കും പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ALSO READ: നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3 ന്, തീയതി നീട്ടാനുള്ള അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി

അപേക്ഷാ പ്രക്രിയ

  • നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) റിക്രൂട്ട്മെന്റ്’ എന്നത് തിരഞ്ഞെടുത്ത് ‘അപ്ലൈ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിച്ച ശേഷം തുടരാവശ്യങ്ങൾക്കായി ഫോമിന്റെ ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്