NIOT Recruitement: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അവസരം; ഇന്ന് തന്നെ അപേക്ഷിക്കാം
NIOT Recruitement 2025: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.niot.res.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)യിൽ അപ്രന്റീസ്ഷിപ്പിന് അവസരം. സമുദ്ര സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിലുള്ള പ്രവർത്തനമാണിത്. ഒക്ടോബർ 27-ന് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. 25 അപ്രന്റീസ് തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുതന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്, ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റിസ് എന്നീ തസ്തികയിലാണ് ഒഴിവുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.niot.res.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും. ചെന്നൈ അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഫീൽഡ് യൂണിറ്റുകളിലാകും പരിശീലനം. രണ്ട് വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഓഫ് ലൈൻ വഴി മാത്രമെ സ്വീകരിക്കൂ.
ഒഴിവുകളുടെ പൂർണ വിവരം
ഡിപ്ലോമയുടെ അടിസ്ഥാനത്തിൽ
മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 3 ഒഴിവുകൾ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 3 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 2 ഒഴിവുകൾ
ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റീസ്:
മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 3 തസ്തികകൾ
സിവിൽ എഞ്ചിനീയറിംഗ് – 1 തസ്തിക
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 3 തസ്തികകൾ
കെമിസ്ട്രി/ ബയോളജി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ കൊമേഴ്‌സ് – 9 തസ്തികകൾ
ലൈബ്രറി & ഇൻഫർമേഷൻ സയൻസ് – 1 തസ്തിക
Also Read: ഇഎംആർഎസിൽ ഹോസ്റ്റൽ വാർഡൻ ജോലി; അറിയാം പ്രായപരിധിയും യോഗ്യതയും
വിദ്യാഭ്യാസ യോഗ്യത
2023, 2024, അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷ നൽകാൻ സാധിക്കു.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക്: ഒരു സംസ്ഥാന കൗൺസിലിൽ നിന്നോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/സാങ്കേതിക വിഭാഗത്തിൽ ഡിപ്ലോമയുള്ളവരായിരിക്കണം.
ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റീസുകൾക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ പൂർണ്ണ സമയ ബിരുദം (ബി.ഇ./ബി.ടെക്/ബി.എസ്‌സി./ബി.സി.എ/ബി.കോം/ബി.എൽ.ഐ.എസ്) ഉണ്ടായിരിക്കണം. അപേക്ഷ ഫീസ്, പ്രായ പരിധി, അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കായി https://nats.education.gov.in/ സന്ദർശിക്കുക.