5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UGC NET June Result 2024: യുജിസി നെറ്റ് ഫലം ; സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

NTA UGC NET June Result 2024: യുജിസി നെറ്റ് ജൂൺ സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് നടന്നത്.

UGC NET June Result 2024: യുജിസി നെറ്റ് ഫലം ; സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?
UGC NET June 2024 (Photo Credit: Official Website)
Follow Us
aswathy-balachandran
Aswathy Balachandran | Published: 30 Sep 2024 10:20 AM

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു ജി സി നെറ്റ്) ജൂൺ സെഷന്റെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാ ഫലം ഈ ആഴ്ച പുറത്തുവരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ നടന്ന യുജിസി നെറ്റ് പരീക്ഷകൾക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ ഫലം വരാൻ കാത്തിരിക്കുകയാണ്.

എന്ന് റിസൾട്ട് പ്രഖ്യാപിക്കുമെന്ന വിവരവും എത് സമയത്ത് സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. റിലീസ് ചെയ്‌തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് nta.ac.in, ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം അറിയാൻ കഴിയും.

ALSO READ – എസ്ബിഐയിൽ സുവർണാവസരം; സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവിലേക്ക്‌ അപേക്ഷിക്കാനുള്ള തീയതി നീട്ടി

പരീക്ഷാഫലം കാണുന്നതിന് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനന തിയതിയും ഉപയോഗിക്കേണ്ടതുണ്ട്. യുജിസി നെറ്റ് ജൂൺ സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് നടന്നത്.

ജൂൺ സെഷനായി 2024 ലെ താൽക്കാലിക യുജിസി നെറ്റ് ഉത്തരസൂചിക പുറത്തിറക്കുകയും അതിനെതിരായ എതിർപ്പുകൾ അംഗീകരിക്കുകയും ചെയ്തു. പരീക്ഷാ അതോറിറ്റി 2024 ലെ യുജിസി നെറ്റ് അന്തിമ ഉത്തരസൂചികയും ഫലങ്ങളോടൊപ്പം പുറത്തിറക്കാൻ സാധ്യതയുണ്ട്.

 

സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

 

  • ഘട്ടം 1: nta.ac.in, ugcnet.nta.ac.in എന്ന വെബസൈറ്റിൽ കയറുക
  • ഘട്ടം 2: UGC NET ജൂൺ ഫലം 2024 എന്ന ലിങ്ക് ഹോംപേജിൽ ഫ്ലാഷ് ചെയ്യും
  • ഘട്ടം 3: ലിങ്കിൽ ക്ലിക്ക് ചെയ്താൽ UGC NET ഫലത്തിന്റെ പേജ് തുറക്കും
  • ഘട്ടം 4: രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ പൂരിപ്പിക്കുക
  • ഘട്ടം 5: സ്കോർ കാർഡ് പ്രത്യക്ഷപ്പെടുന്നത് പരിശോധിക്കുക
  • ഘട്ടം 6: UGC NET ജൂൺ സ്‌കോർകാർഡ് 2024 pdf ഡൗൺലോഡ് ചെയ്യുക
  • ഘട്ടം 7: ഭാവിയിലെ റഫറൻസിനായി യുജിസി നെറ്റ് ഫലങ്ങളുടെ പ്രിൻ്റൗട്ട് എടുക്കുക

Latest News