AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET June result 2024: ഈ ആഴ്ചയെങ്കിലും വരുമോ നെറ്റ് ഫലം?

NTA UGC NET June result 2024: ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിലാണ് രാജ്യത്തുട നീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടത്തിയത്.

UGC NET June result 2024: ഈ ആഴ്ചയെങ്കിലും വരുമോ നെറ്റ് ഫലം?
വൈകല്യമുള്ള 10% വികലാംഗരായവർക്ക് 5% സംവരണവും മാർക്കിൽ ലഭിക്കും. ‌( ​IMAGE - FREEPIK)
aswathy-balachandran
Aswathy Balachandran | Published: 08 Oct 2024 10:48 AM

ന്യൂഡൽഹി: യു ജി സി നെറ്റ് ഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തത് പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ കൂടുതൽ നിരാശരാക്കുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്ന് (NTA) ഔദ്യോഗികമായി അപ്‌ഡേറ്റ് ഒന്നും ഇല്ലാത്തതാണ് പ്രതീക്ഷകൾ കുറയ്ക്കാൻ കാരണമായത്.  നെറ്റ് ഫലത്തിന്റെ തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും പരീക്ഷാ അതോറിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജൂൺ 2024 സെഷനിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് രം​ഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പലരും ആശങ്ക പ്രകടിപ്പിച്ചു രം​ഗത്തു വന്നത്. ഫലം വൈകുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവിധ പ്രചാരണങ്ങളും ഇവർ ആരംഭിച്ചു. ഈയാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ ന്യൂസ് 9 നോട് പറഞ്ഞിരുന്നു. എന്നാൽ തീയതിയും സമയവും സ്ഥിരീകരിക്കാൻ ഏജൻസി ഇതുവരെ തയ്യാറായിട്ടില്ല.

ALSO READ – അഡ്മിറ്റ് കാർഡ് എന്നെത്തും? റെയിൽവേയിലെ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

ഫലം റിലീസ് ചെയ്‌തു കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ചു ഫലം അറിയാം. ഫലങ്ങൾക്കൊപ്പം UGC NET സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യാനും കഴിയും.

ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിലാണ് രാജ്യത്തുട നീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടത്തിയത്. ആകെ 83 വിഷയങ്ങളിലേക്കാണ് പ്രവേശന പരീക്ഷ നടത്തിയത്. ഇതിനു പിന്നാലെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി. അതിനെതിരായ എതിർപ്പുകളും സ്വീകരിച്ചു.

അന്തിമ ഉത്തരസൂചിക, ഫലത്തോടൊപ്പം അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം. യു ജി സി നെറ്റ് ഫലം ഒക്ടോബർ 3 വ്യാഴാഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഇത് വൈകുകയും പരക്കെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു. പരീക്ഷാഫലം വൈകിയതായി എൻടിഎ ഉദ്യോഗസ്ഥൻ സമ്മതിക്കുന്നതിനൊപ്പമാണ് അടുത്ത ആഴ്ച എത്തിയേക്കുമെന്ന വിവരവും പങ്കുവെച്ചത്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും എന്നാണ് വിവരം.

 

സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

 

  1. nta.ac.in, ugcnet.nta.ac.in എന്ന വെബസൈറ്റിൽ കയറുക
  2. UGC NET ജൂൺ ഫലം 2024 എന്ന ലിങ്ക് ഹോംപേജിൽ ഫ്ലാഷ് ചെയ്യും
  3. ലിങ്കിൽ ക്ലിക്ക് ചെയ്താൽ UGC NET ഫലത്തിന്റെ പേജ് തുറക്കും
  4. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ പൂരിപ്പിക്കുക
  5. പ്രത്യക്ഷപ്പെടുന്ന സ്കോർ കാർഡ് പരിശോധിക്കുക
  6. സ്‌കോർകാർഡ് pdf ഡൗൺലോഡ് ചെയ്യുകഘട്ടം 7: ഭാവിയിലെ റഫറൻസിനായി ഫലങ്ങളുടെ പ്രിൻ്റൗട്ട് എടുക്കുക