5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NTPC Recruitment 2025: ബിടെക്കുകാർക്ക് 55,000 രൂപ ശമ്പളത്തോടെ ജോലി നേടാം; 400 ഒഴിവുകൾ, എൻടിപിസി വിളിക്കുന്നു

NTPC Assistant Executive Recruitment 2025: യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഫെബ്രുവരി 15 മുതൽ മാർച്ച് ഒന്ന് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

NTPC Recruitment 2025: ബിടെക്കുകാർക്ക് 55,000 രൂപ ശമ്പളത്തോടെ ജോലി നേടാം; 400 ഒഴിവുകൾ, എൻടിപിസി വിളിക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 14 Feb 2025 16:38 PM

നാഷണൽ തെർമൽ പവർ പ്ലാന്റ് (എൻടിപിസി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 400 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് ഇതൊരു സുവർണാവസരമാണ്. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. ഫെബ്രുവരി 15 മുതൽ മാർച്ച് ഒന്ന് വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

നാഷണൽ തെർമൽ പവർ പ്ലാന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കന്നതിനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. 2025 മാർച്ച് ഒന്നിന് 35 വയസ് കവിയരുത്. ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും, എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസിക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. 300 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാർക്കും, എസ്.സി/ എസ്.ടി വിഭാഗക്കാർക്കും ഫീസില്ല.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ/ മെക്കാനിക്കൽ ബിടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് തെർമൽ പവർ പ്ലാന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ (ഏകദേശം) ശമ്പളം ലഭിക്കും. ഇതിന് പുറമെ മെഡിക്കൽ ആനുകൂല്യങ്ങൾ, വീട് വാടകയ്ക്കുള്ള അലവൻസ് (ഹൗസ് റെന്റ് അലോവൻസ്), വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവയും ലഭിക്കും.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്രകാരമാണ്: ആദ്യം എഴുത്ത് പരീക്ഷ ഉണ്ടാകും. അതിൽ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. സാങ്കേതിക പരിജ്ഞാനം (എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടത്), പൊതു അവബോധം, റീസണിങ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ് ഭാഷ എന്നീ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുക. തുടർന്ന്, പ്രമാണ പരിശോധന ഉണ്ടാകും. ഉദ്യോഗാർത്ഥികൾ പരിശോധനയ്ക്കായി സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പി ഹാജരാക്കണം. ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെഡിക്കൽ ടെസ്റ്റ് കൂടി ഉണ്ടാകും. ഈ ഘട്ടങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമിക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • എൻടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ntpc.co.in. സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കരിയേഴ്സ്’ ഓപ്ഷൻ തിരഞ്ഞെടുത്ത് ‘പുതിയ രജിസ്ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം ലോഗിൻ ചെയ്യുക.
  • ഇനി ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ചു നൽകുക.
  • ആവശ്യപ്പെടുന്ന രേഖകൾ (ഫോട്ടോ, ബിരുദ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്) കൂടി അപ്ലോഡ് ചെയ്യുക.
  • ശേഷം ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.