OICL recruitment 2025: 62265 രൂപ വരെ ശമ്പളം; കേരളത്തിലും അവസരം, ഒഐസിഎല്ലില്‍ അസിസ്റ്റന്റാകാം

Oriental Insurance Company Limited Assistant Recruitment 2025: കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പ്രിലിമിനറിക്ക് പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയിലും, തിരുവനന്തപുരത്തും മാത്രമാകും കേന്ദ്രങ്ങള്‍

OICL recruitment 2025: 62265 രൂപ വരെ ശമ്പളം; കേരളത്തിലും അവസരം, ഒഐസിഎല്ലില്‍ അസിസ്റ്റന്റാകാം

OICL recruitment

Published: 

03 Aug 2025 18:44 PM

റിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴിനാകും പ്രിലിമിനറി പരീക്ഷ. ഒക്ടോബര്‍ 10ന് മെയിന്‍ പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ആകെ 289 ഒഴിവുകളുണ്ട്. കേരളത്തില്‍ 37 ഒഴിവുകളാണുള്ളത്. ഇതില്‍ എസ്‌സി-9, എസ്ടി-0, ഒബിസി-9, ഇഡബ്ല്യുഎസ്-3, യുആര്‍-13 എന്നിങ്ങനെ ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നു. 21-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെയോ, കേന്ദ്രഭരണപ്രദേശത്തെയോ പ്രാദേശിക ഭാഷ വായിക്കാനും, എഴുതാനും, സംസാരിക്കാനും അറിയണം.

പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും. തുടര്‍ന്ന് റിജീയണല്‍ ലാംഗ്വേജ് ടെസ്റ്റും നടത്തും. ഇംഗ്ലീഷ്, റീസണിങ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയില്‍ നിന്ന് പ്രിലിമിനറിക്ക് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷില്‍ 30 ചോദ്യങ്ങള്‍. മറ്റുള്ളവയില്‍ നിന്ന് 35 ചോദ്യങ്ങള്‍. പരമാവധി 100 മാര്‍ക്കിലാണ് പരീക്ഷ നടത്തുക. ഒരു മണിക്കൂറാകും പ്രിലിമിനറിയുടെ ദൈര്‍ഘ്യം.

മെയിന്‍ പരീക്ഷയ്ക്ക് ഇംഗ്ലീഷ് റീസണിങ്, ന്യൂമറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ നോളജ്, ജനറല്‍ അവയര്‍നസ് എന്നിവയില്‍ നിന്നാണ് ചോദ്യങ്ങള്‍. ഓരോ വിഭാഗത്തില്‍ നിന്നു 40 ചോദ്യങ്ങള്‍ വീതവും പരമാവധി 50 മാര്‍ക്ക് വീതവും എന്ന രീതിയിലായിരിക്കും ഇത്. പരമാവധി 200 ചോദ്യങ്ങളും 250 മാര്‍ക്കുമുണ്ടാകും. 120 മിനിറ്റാകും മെയിന്‍ പരീക്ഷയുടെ ദൈര്‍ഘ്യം.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പ്രിലിമിനറിക്ക് പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയിലും, തിരുവനന്തപുരത്തും മാത്രമാകും കേന്ദ്രങ്ങള്‍. 22405 മുതല്‍ 62265 വരെയാണ് പേ സ്‌കെയില്‍. 850 രൂപയാണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, എക്‌സ് സര്‍വീസ്‌മെന്‍ എന്നിവര്‍ക്ക് 100 രൂപ മതി. ഓഗസ്ത് രണ്ട് മുതല്‍ 17 വരെ അപേക്ഷിക്കാം.

Also Read: Upcoming Government Exams 2025: എസ്എസ്‌സി, യുപിഎസ്‌സി, ബാങ്ക്; ഇനി വരാനിരിക്കുന്ന പരീക്ഷകൾ ഏതെല്ലാം

എങ്ങനെ അപേക്ഷിക്കാം?

orientalinsurance.org.in എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിനുള്ള വിധം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം പൂര്‍ണമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷ അയയ്ക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും