AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSC Degree Level Exam 2025: പിഎസ്‌സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala PSC Degree level preliminary examination 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയടക്കം ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായിരുന്നു. 4,57,900 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 2,25,369 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്

PSC Degree Level Exam 2025: പിഎസ്‌സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം
പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 28 May 2025 19:23 PM

മെയ് 24ന് പിഎസ്‌സി ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷയ്ക്കും, 25ന് യുപിഎസ്‌സിയുടെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കും വ്യത്യസ്ത ജില്ലകളില്‍ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ പിഎസ്‌സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും അവസരം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 28ന് നടക്കുന്ന രണ്ടാം ഘട്ട ബിരുദ പൊതുപ്രാഥമിക പരീക്ഷ എഴുതാന്‍ അനുവദിക്കും. എന്നാല്‍ പിഎസ്‌സിയുടെയും, യുപിഎസ്‌സിയുടെയും പരീക്ഷകള്‍ക്ക് ഒരേ ജില്ലയില്‍ കേന്ദ്രം ലഭിച്ചവര്‍ക്ക് വീണ്ടും അവസരമില്ല.

24ന് പരീക്ഷകേന്ദ്രം അനുവദിച്ച പിഎസ്‌സി ജില്ലാ ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ മെയ് 30നുള്ളില്‍ സമര്‍പ്പിക്കണം. നേരിട്ടോ, ചുമതലപ്പെടുത്തിയ വ്യക്തി മുഖേനയോ അപേക്ഷ രേഖകള്‍ സമര്‍പ്പിക്കാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ക്ക് ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലെത്തി രേഖകള്‍ നല്‍കാം. നേരത്തെ അപേക്ഷ നല്‍കിയവരും നിശ്ചിത തീയതിക്കുള്ളില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് പിഎസ്‌സി അറിയിച്ചു.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയടക്കം ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായിരുന്നു. 4,57,900 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 2,25,369 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 28ന് പരീക്ഷ നടക്കും. ജൂണ്‍ 13 മുതലാകും അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നത്. 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ മുഖ്യപരീക്ഷ നടത്തും.

Read Also: KSRTC SWIFT Recruitment 2025: എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം

അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തിക

അതേസമയം, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ പരീക്ഷയ്ക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ജൂണ്‍ 11 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാം. 23000 മുതല്‍ 50200 വരെയാണ് പേ സ്‌കെയിലുള്ളതാണ്‌ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തിക.